ETV Bharat / sitara

കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്; തിയേറ്ററിനും ഒടിടിക്കും മുൻപ് മിനിസ്ക്രീനിലൂടെ ആദ്യ റിലീസ്

കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ചിത്രം ഒടിടി റിലീസെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഓണം നാളുകളിൽ ടെലിവിഷനിലൂടെ ആദ്യം റിലീസ് ചെയ്യാനാണ് തീരുമാനം.

author img

By

Published : Aug 18, 2020, 3:25 PM IST

tovino thomas  കിലോമീറ്റേഴ്‌സ് സിനിമ  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  മിനിസ്ക്രീനിലൂടെ ആദ്യ റിലീസ്  ടൊവിനോ തോമസ്  കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്  tovino thomas  kilometres and Kilometres  miniscreen release first  ott release tovino film  india jarvis  joju george  jio baby
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നേരിട്ട് മിനിസ്‌ക്രീനിലൂടെ പ്രദർശിപ്പിക്കാനൊരുങ്ങി അണിയറപ്രവർത്തകർ. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷത്തെ ഓണം റിലീസായി സ്വകാര്യ ചാനലിലൂടെ ആദ്യമെത്തും. മലയാള സിനിമയിൽ തന്നെ ഇതാദ്യമായാണ് തിയേറ്ററിലും ഒടിടിയിലും റിലീസിനെത്തുന്നതിന് മുൻപ് ടെലിവിഷനിലൂടെ ഒരു ചിത്രം പുറത്തിറങ്ങുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 12ന് പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്, ലോക്ക് ഡൗണിന് മുൻപ് തന്നെ തിയേറ്റർ റിലീസ് മാറ്റിയിരുന്നു. തിയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഒടിടി റിലീസായാണ് ടൊവിനോ ചിത്രം പുറത്തിറങ്ങുന്നതെന്ന് നിർമാതാവ് ആന്‍റോ ജോസഫ് വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ, ചിത്രം നേരിട്ട് മിനിസ്‌ക്രീൻ റിലീസാക്കി പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. വിദേശി വനിതയായ ഇന്ത്യ ജാർവിസ്, ജോജു ജോർജ്ജ്, ബേസിൽ ജോസഫ് എന്നിവരാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിലെ മറ്റ് പ്രധാന താരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.