ജൂലൈ 16, ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന നിർണായക ദിവസമായിരുന്നു. കെജിഎഫ് ചാപ്റ്റർ 2 റിലീസ്. സൂര്യവർദ്ധന്‍റെ സ്വർണഖനിയുടെ സാമ്രാജ്യവും, ക്രൂര പ്രവൃത്തികളിലൂടെ ജനങ്ങളെ അടിമകളാക്കി പണിയെടുപ്പിച്ച് കോലർ സ്വർണഖനിയെ നരകമാക്കിയ അയാളുടെ പിൻതലമുറയിലെ ഗരുഢയും അധീരയുമൊക്കെ ഒരു സാങ്കൽപ്പിക കഥയാണെങ്കിലും ചിത്രത്തിന്‍റെ തുടർഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമ ലോകം.
പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ 2018 ഡിസംബറിൽ പുറത്തിറങ്ങിയ കെജിഎഫിന്‍റെ രണ്ടാം അധ്യായം ജൂലൈ 16നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് കാരണം ചിത്രീകരണം വൈകിയ ബ്രഹ്മാണ്ഡ ചിത്രം 2020 അവസാനത്തോടെ നിർമാണം പൂർത്തിയാക്കിയിരുന്നു.
-
Thank you all for your overwhelming response 🙏
— Yash (@TheNameIsYash) July 16, 2021 " class="align-text-top noRightClick twitterSection" data="
▶️https://t.co/9x1GRMGD8N#KGF2Teaser200MViews@TheNameIsYash @prashanth_neel @VKiragandur @hombalefilms @duttsanjay @TandonRaveena@SrinidhiShetty7 @excelmovies @AAFilmsIndia @VaaraahiCC @PrithvirajProd @DreamWarriorpic pic.twitter.com/cT4SXmsOoW
">Thank you all for your overwhelming response 🙏
— Yash (@TheNameIsYash) July 16, 2021
▶️https://t.co/9x1GRMGD8N#KGF2Teaser200MViews@TheNameIsYash @prashanth_neel @VKiragandur @hombalefilms @duttsanjay @TandonRaveena@SrinidhiShetty7 @excelmovies @AAFilmsIndia @VaaraahiCC @PrithvirajProd @DreamWarriorpic pic.twitter.com/cT4SXmsOoWThank you all for your overwhelming response 🙏
— Yash (@TheNameIsYash) July 16, 2021
▶️https://t.co/9x1GRMGD8N#KGF2Teaser200MViews@TheNameIsYash @prashanth_neel @VKiragandur @hombalefilms @duttsanjay @TandonRaveena@SrinidhiShetty7 @excelmovies @AAFilmsIndia @VaaraahiCC @PrithvirajProd @DreamWarriorpic pic.twitter.com/cT4SXmsOoW
കൊവിഡ് രണ്ടാം തരംഗമായി രാജ്യത്ത് വീണ്ടും പടർന്നുപിടിച്ചില്ലായിരുന്നെങ്കിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച തിയേറ്ററുകൾ റോക്കി ഭായിയുടെയും അധീരയുടെയും അത്യൂഗ്രൻ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചേനെ.
റിലീസ് നഷ്‌ടമായെങ്കിലും സന്തോഷ വാർത്തയുമായി യഷ്
ജൂലൈ 16ന് കെജിഎഫ് ചാപ്റ്റർ2ന്‍റെ റിലീസ് നഷ്‌ടമായെന്ന നിരാശയാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ, ആരാധകരുടെ നിരാശക്കിടയിലും പ്രതീക്ഷയുടെ വിശേഷമാണ് ചിത്രത്തിലെ നായകൻ യഷ് പങ്കുവച്ചത്.
-
July 16th missed Rocky's arrival.😕
— Harish (@reddyharish543) July 16, 2021 " class="align-text-top noRightClick twitterSection" data="
Isht hothige festival mood irthithu near theatres 🥳#KGFChapter2 #KGF2@TheNameIsYash pic.twitter.com/Exn3Z9sbZY
">July 16th missed Rocky's arrival.😕
— Harish (@reddyharish543) July 16, 2021
Isht hothige festival mood irthithu near theatres 🥳#KGFChapter2 #KGF2@TheNameIsYash pic.twitter.com/Exn3Z9sbZYJuly 16th missed Rocky's arrival.😕
— Harish (@reddyharish543) July 16, 2021
Isht hothige festival mood irthithu near theatres 🥳#KGFChapter2 #KGF2@TheNameIsYash pic.twitter.com/Exn3Z9sbZY
More Read: കൊവിഡ് മൂന്നാം തരംഗമില്ലെങ്കിൽ റോക്കി ഭായ് ഉടനെത്തും
കെജിഎഫ് ചാപ്റ്റർ2ന്‍റെ ടീസർ യൂട്യൂബിൽ 200 മില്യൺ കടന്നുവെന്ന സന്തോഷം താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ഇത്രയും സ്നേഹോഷ്‌മളമായ പ്രതികരണത്തിന് ആരാധകരോട് തന്‍റെ നന്ദിയും യഷ് രേഖപ്പെടുത്തി.
2021 ജനുവരി ഏഴിന് രാത്രി, യഷിന്‍റെ പിറന്നാൾ തലേന്നാണ് കെജിഎഫ് രണ്ടാം ഭാഗത്തിന്‍റെ ടീസർ റിലീസ് ചെയ്‌തത്. ചിത്രത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്താണ് പ്രതിനായകനായ അധീരയുടെ വേഷത്തിലെത്തുന്നത്.