ETV Bharat / sitara

സെല്‍വരാഘവന്‍-കീര്‍ത്തി സുരേഷ് സിനിമ സാനി കൈതം ചിത്രീകരണം ആരംഭിച്ചു

author img

By

Published : Feb 26, 2021, 7:24 PM IST

അരുണ്‍ മതേശ്വരനാണ് സാനി കൈതം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കുന്നത്

Keerthy Suresh Selvaraghavan start shooting for Saani Kaayidham  സാനി കൈതം ചിത്രീകരണം ആരംഭിച്ചു  സെല്‍വരാഘവന്‍-കീര്‍ത്തി സുരേഷ് സാനി കൈതം  സെല്‍വരാഘവന്‍ കീര്‍ത്തി സുരേഷ് സാനി കൈതം  Keerthy Suresh Selvaraghavan  Saani Kaayidham movie related news  Saani Kaayidham news
സെല്‍വരാഘവന്‍-കീര്‍ത്തി സുരേഷ് സാനി കൈതം ചിത്രീകരണം ആരംഭിച്ചു

സംവിധായകൻ സെൽവ രാഘവനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന സാനി കൈതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ സെല്‍വ രാഘവൻ അഭിനയത്തിലേക്ക് തുടക്കം കുറിക്കുന്ന സിനിമ എന്ന നിലയിലും സാനി കൈതം ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്.

സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ച വിവരം നടി കീര്‍ത്തി സുരേഷാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അരുണ്‍ മതേശ്വരനാണ് സാനി കൈതം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കുന്നത്. 1980ന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയുടെ എഡിറ്റർ നഗൂരാനും ഛായാഗ്രഹകൻ യാമിനി യാഗ്നമൂര്‍ത്തിയുമാണ്.

സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. അരുണ്‍ മാതേശ്വരന്‍റെ ആദ്യ സംവിധാന സംരംഭം റോക്കി റിലീസിന് തയ്യാറെടുക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.