ETV Bharat / sitara

Karikku Kalakkachi 1 : കരിക്കിന്‍റെ ക്രിസ്‌മസ് സമ്മാനം ; കലക്കാച്ചിയുമായി വീണ്ടും കരിക്ക്‌ ടീം - Karikku Star Comedy

Karikku Kalakkachi 1 : നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്രിസ്‌മസ് സമ്മാനവുമായി കരിക്ക്‌ ടീമെത്തി. രണ്ട്‌ പാര്‍ട്ടുകളുള്ള കലക്കാച്ചിയുടെ ആദ്യ ഭാഗമാണ് പുറത്തിറങ്ങിയത്

Karikku new episode  Karikku Kalakkachi 1  Kalakkachi released  കരിക്കിന്‍റെ ക്രിസ്‌തുമസ്‌ സമ്മാനം  കലക്കാച്ചിയുമായി വീണ്ടും കരിക്ക്‌ ടീം  Kalakkachi series  Kalakkachi cast and crew  Karikku Star Comedy  Kerala's highest subscribers youtube channel
Karikku Kalakkachi 1: കരിക്കിന്‍റെ ക്രിസ്‌തുമസ്‌ സമ്മാനം! കലക്കാച്ചിയുമായി വീണ്ടും കരിക്ക്‌ ടീം
author img

By

Published : Dec 25, 2021, 6:18 PM IST

Karikku Kalakkachi 1 : ക്രിസ്‌മസ് സമ്മാനവുമായി കരിക്ക്‌ ടീം. നാളിത്രയും 'കരിക്കി'ന്‍റെ പുതിയ എപ്പിസോഡ്‌ വൈകുന്നതിന്‍റെ ആശങ്കയിലായിരുന്നു ആരാധകര്‍. 'കലക്കാച്ചി' എന്ന പേരിലാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

Kalakkachi series : രണ്ട്‌ പാര്‍ട്ടുകളിലായി ഒരുങ്ങുന്ന സീരീസിലെ ആദ്യ ഭാഗമാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന്‌ പുറത്തുവിട്ടത്. കരിക്കിലെ മറ്റ്‌ സീരീസുകളെ പോലെ തന്നെ 'കലക്കാച്ചി'യും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇന്ന്‌ ഉച്ചയോടെ പുറത്തിറങ്ങിയ 'കലക്കാച്ചി'ക്ക് ഇപ്പോള്‍ നാല്‌ ലക്ഷത്തിനടുത്താണ് കാഴ്‌ചക്കാര്‍.

Kalakkachi cast and crew : അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, വിഷ്‌ണു വി, അമല്‍ അമ്പിളി, വിവേക്‌ വി ബാബു, അരൂപ്‌ ശിവദാസ്‌, ഹരികൃഷ്‌ണ, കൃഷ്‌ണചന്ദ്രന്‍, ശബരീഷ്‌ സജിന്‍, ആനന്ദ്‌ മാത്യൂസ്‌, രാഹുല്‍ രാജഗോപാല്‍, വിന്‍സി സോണി അലോഷ്യസ്‌, ജീവന്‍ സ്‌റ്റീഫന്‍, മിഥുന്‍ എം ദാസ്‌, കിരണ്‍ വിയ്യത്ത്‌, ബിനോയ്‌ ജോണ്‍, ഉണ്ണി മാത്യൂസ്‌, രിജു രാജീവ്‌, ഹരി കെ.സി, സിറാജുദ്ദീന്‍ എ, നന്ദിനി ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരാണ് 'കലക്കാച്ചി'യിലെ താരങ്ങള്‍.

  • " class="align-text-top noRightClick twitterSection" data="">

നിഖില്‍ പ്രസാദ്‌ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും ജീവന്ക സ്‌റ്റീഫന്‍ അസോസിയേറ്റ്‌ ഡയറക്‌ടറുമാണ്. അര്‍ജുന്‍ രത്തന്‍ ആണ് സംവിധാനം. സിദ്ധാര്‍ഥ് കെ.ടി ഛായാഗ്രഹണവും നിര്‍വഹിച്ചു. ആനന്ദ്‌ മാത്യൂസ്‌ ആണ് എഡിറ്റര്‍. കരിക്ക് ടീമാണ് കഥയും ഡയലോഗും.

Karikku Star Comedy : നാല്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ് കരിക്ക് അവസാനമായി ഒരു വീഡിയോ പുറത്തുവിട്ടത്‌. സിമ്പ എന്ന പൂച്ചയുടെ കഥ പറഞ്ഞ 'സ്‌റ്റാര്‍' ആയിരുന്നു അത്. ഒരു മില്യണിലധികമാണ് 'സ്‌റ്റാറി'ന്‍റെ കാഴ്‌ചക്കാര്‍.

Kerala's highest subscribers youtube channel : കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉള്ള യൂട്യൂബ് ചാനലാണ് 'കരിക്ക്'. നിലവില്‍ 7.59 മില്യണ്‍ ആണ് 'കരിക്കി'ന്‍റെ സബ്‌സ്‌ക്രൈബേഴ്‌സ്‌. 'തേരാ പാരാ' എന്ന മലയാളത്തിലെ ആദ്യ വെബ്‌ സീരീസിലൂടെയാണ് ജനപ്രീതി നേടിയത്. മലയാളികളെ അത്‌ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു കരിക്കിന്‍റേത്‌. കഥാപാത്രങ്ങളായ ലോലന്‍, ജോര്‍ജ്‌, അര്‍ജുന്‍, ശംഭു തുടങ്ങിയവര്‍ക്കെല്ലാം ആരാധകരേറെയാണ്.

Also Read : ഗുരു സോമസുന്ദരം ; മിന്നല്‍ മുരളിയില്‍ നായക പരിവേഷമുള്ള വില്ലന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.