ജന്മദിനത്തിൽ ദുൽഖർ ആരാധകർക്കുള്ള സമ്മാനമായി തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ റിതു വര്‍മയാണ് നായിക. നവാഗത സംവിധായകനായ ദേസിങ് പെരിയസാമി ഒരുക്കിയ ചിത്രത്തിൽ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് എന്ന ഐ ടി പ്രൊഫഷണലായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചിത്രം സസ്പെൻസുകൾ നിറഞ്ഞ പ്രണയ ചിത്രമായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
രണ്ടു വർഷം മുമ്പ് അനൗൺസ് ചെയ്ത ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ദുല്‍ഖറിന്‍റെ 25-ാമത് ചിത്രമെന്ന പ്രത്യേകതയുമുണ്ട് കണ്ണും കണ്ണും കൊള്ളയടിത്താലിന്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ യുട്യൂബില്‍ മാത്രം കണ്ടത്.