ETV Bharat / sitara

ആ മധുരൈ പെൺകുട്ടി, സ്കൂളിലെ പഠിപ്പിസ്റ്റ്: പഴയകാലചിത്രം പങ്കുവച്ച് കനിഹ - kaniha teenage photo news

തന്‍റെ കൗമാരക്കാലത്ത് നിന്നുള്ള ഒരു പഴയകാല ചിത്രമാണ് കനിഹ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ക്യൂട്ട് കനിഹയെന്നാണ് ചിത്രത്തിന് ആരാധകരും സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമന്‍റ് ചെയ്‌തത്.

കനിഹ ചിത്രം വാർത്ത  കനിഹ ബ്ലാക്ക് ആൻഡ് വൈറ്റ് വാർത്ത  മധുരൈ പെൺകുട്ടി കനിഹ വാർത്ത  kaniha black and white photo news latest  kaniha teenage photo news  kaniha padippist photo news
കനിഹ
author img

By

Published : Jun 16, 2021, 5:44 PM IST

Updated : Jun 16, 2021, 7:15 PM IST

മലയാളത്തിന് പുറമെ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലും സജീവസാന്നിധ്യമാണ് കനിഹ. അഭിനേത്രിയെന്നതിന് പുറമെ ശിവാജി, അന്യൻ തുടങ്ങിയ സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളിൽ നായികയുടെ ശബ്‌ദവും കനിഹയായിരുന്നു.

ഇപ്പോഴിതാ, തന്‍റെ കൗമാരക്കാലത്ത് നിന്നുള്ള ഒരു പഴയകാല ചിത്രം പങ്കുവയ്ക്കുകയാണ് താരം. രണ്ടു വശങ്ങളിലായി മെടഞ്ഞിട്ട മുടിയും ഒരു ചെറിയ പൊട്ടും കുട്ടിക്കുപ്പായവും ധരിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.

'ആ മധുരൈ പെൺകുട്ടി. ഭംഗിയായി എണ്ണ പുരട്ടി മെടഞ്ഞ മുടി, ആ ചെറിയ പൊട്ട്, ഒരുപിടി മുല്ലപ്പൂക്കൾ എല്ലാം എന്നെ സ്കൂളിലെ ബോറൻ പഠിപ്പിസ്റ്റാക്കിയ ഓർമയിലേക്ക് കൊണ്ടുപോയി,' എന്നാണ് ചിത്രത്തിനൊപ്പം കനിഹ കുറിച്ചത്.
Also Read: രാമായണം ഫെയിം ചന്ദ്രശേഖർ വിടവാങ്ങി

കനിഹ പങ്കുവച്ച പാസ്പോർട്ട് സൈസ് ചിത്രത്തിന് നിരവധി കമന്‍റുകളും ലൈക്കുകളുമാണ് ലഭിക്കുന്നത്. കുഞ്ഞുകനിഹ വളരെ ക്യൂട്ടെന്ന് കുറിച്ച് വിമല രാമൻ, പൂജ രാമചന്ദ്രൻ, മുന്ന, കവിത നായർ തുടങ്ങിയ താരങ്ങൾ പോസ്റ്റിന് കമന്‍റ് ചെയ്‌തിട്ടുണ്ട്.

പഠിത്തത്തിൽ മിടുക്കിയായ കനിഹ

സിനിമയിൽ മാത്രമല്ല കനിഹ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളത്. പഠനത്തിലെ മികവിന് തമിഴ്നാട് സർക്കാരിൽ നിന്നും പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കൂടാതെ, രാജസ്ഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും നേടിയിട്ടുണ്ട്.

മലയാളത്തിൽ ദ്രോണ, സ്പിരിറ്റ്, പഴശ്ശിരാജ, ഭാഗ്യദേവത, കോബ്ര, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മാമാങ്കം, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കനിഹ സജീവമായത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന പാപ്പനാണ് കനിഹയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ജോഷിയാണ് പാപ്പൻ സംവിധാനം ചെയ്യുന്നത്.

Last Updated : Jun 16, 2021, 7:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.