ടെലിവിഷന്‍ പരമ്പരയിലൂടെ ലെച്ചുവെന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തോഗി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യങ്ങളില്‍ തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്‍റെ അടുത്ത സുഹൃത്താണെന്ന് താരം തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 1998 ജൂലൈ പത്തിന് രാജാസ്ഥാനിലായിരുന്നു ജൂഹി രുസ്തോഗിയുടെ ജനനം.
- View this post on Instagram
First picture with my Baby Marley.❤ Precious b'day gift ever😍 PC: @yaami____ 😘
">
താരത്തിന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനം ആഘോഷിച്ച ജൂഹിക്ക് ആശംസകളുമായി നിരവധി ആരാധകര്‍ എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വ്വ സമ്മാനത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു കുഞ്ഞ് പഗിനെയാണ് ജൂഹിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ബേബി മാര്‍ലി എന്ന് പേരിട്ടിരിക്കുന്ന പഗ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണെന്ന് പറഞ്ഞാണ് ജൂഹി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.