ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുക്കുന്ന കത്തനാറിന്‍റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍. 75 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന കത്തനാർ ത്രിമാന ചലച്ചിത്രമായാണ് ഒരുക്കുന്നത്. നടൻ ജയസൂര്യ തന്നെയാണ് കടമറ്റത്ത് കത്തനാറിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ നിർമാണം ഗോകുലം ഗോപാലൻ ആണെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഗോകുലം ഗോപാലന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
തുടക്കത്തിൽ വിജയ് ബാബു നിർമാണം ഏറ്റെടുത്ത കത്തനാരുടെ നിർമാണചിലവ് കണക്കാക്കിയിരുന്നത് 25 കോടിയായിരുന്നു. എന്നാൽ ചിത്രം 3ഡിയായി പുറത്തിറക്കുന്നതിനാൽ ബജറ്റ് വർധിക്കുകയും തുടർന്ന് ഗോകുലം ഗോപാലന്‍ കത്തനാറിന്‍റെ നിർമാണം ഏറ്റെടുക്കുകയുമായിരുന്നു.