Jayasurya becomes best actor: ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ. ചലച്ചിത്ര മേളയിലെ ഏഷ്യൻ മത്സര വിഭാഗത്തിലാണ് ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്‌ത 'സണ്ണി' എന്ന ചിത്രത്തിലെ അഭിനയ മികവാണ് ജയസൂര്യയെ പുരാസ്‌കാരത്തിന് അര്‍ഹനാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്‌റ്റിവല്‍ അധികൃതര്‍ രഞ്ജിത് ശങ്കറിനെ അറിയിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രഞ്ജിത് ശങ്കറിനും ജയസൂര്യയ്‌ക്കും ചടങ്ങില്‍ പങ്കെടുക്കാനായില്ല.
Jayasurya 100th movie: സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരമാണ് ജയസൂര്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ജയസൂര്യയുടെ 100ാമത് ചിത്രം കൂടിയാണ് 'സണ്ണി'. 'സണ്ണി'യിലെ അഭിനയ മികവിന് 2021ല്‍ ജെ.സി ഡാനിയല്‍ പുരസ്‌കാരവും ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.
Dhaka International Film Festival: 'സണ്ണി'യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്‌ത 'ദി പോര്‍ട്രൈറ്സ്', ഷരീഫ് ഈസ സംവിധാനം ചെയ്‌ത 'ആണ്ടാള്‍', മാര്‍ട്ടിന്‍ പ്രകാട്ടിന്‍റെ 'നായാട്ട്', സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത 'എന്നിവര്‍' എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നിന്നും 'മണ്ണ്' മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയ ചിത്രം.
ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച, റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ തമിഴ് ചിത്രം 'കൂഴങ്കല്‍' ആണ് മികച്ച ഫീച്ചര്‍ ചിത്രം. 70 രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം ചിത്രങ്ങളാണ് പല വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: പരാതി വ്യാജം; മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍