കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്കായി വളരെയധികം കഠിനാധ്വാനം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ജയസൂര്യ. പരീക്ഷണ ചിത്രങ്ങള്‍ സധൈര്യം ഏറ്റെടുത്ത് വിജയത്തിലെത്തിക്കുന്ന താരം. ഇപ്പോള്‍ താരത്തിന്‍റെ ആദ്യ ത്രീഡി ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കത്തനാരെന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ ബജറ്റില്‍ ത്രീഡിയിലാണ് ഒരുങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ കടമറ്റത്ത് കത്തനാരായാണ് വേഷമിടുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. ഫിലിപ്‌സ് ആന്‍റ് മങ്കിപ്പെന്‍, ജോ ആന്‍റ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്‍റെ ലോഞ്ച് ടീസര്‍ പൃഥ്വിരാജ് റിലീസ് ചെയ്തു.
ആര്‍. രാമാനന്ദാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മങ്കി പെന്‍ ചിത്രത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് കത്തനാരിന് പിന്നിലും. നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷമാണ് രാമാനന്ദ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫാന്‍റസി-ത്രില്ലര്‍ വിഭാഗത്തിലാകും ചിത്രം ഒരുക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന കടമറ്റത്ത് കത്തനാരുടെ കഥ വളരെ വ്യത്യസ്ഥമായി ഒരുക്കാനാണ് റോജിനും കൂട്ടരും ശ്രമിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാകും ഇത്.