ETV Bharat / sitara

ജെയിംസ് ബോണ്ട് ഇനിയും വൈകും; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു - hollywood films

അടുത്ത വർഷം ഏപ്രിൽ രണ്ടിന് ഹോളിവുഡ് ചിത്രം നോ ടൈം ടു ഡൈ 007 ആഗോള റിലീസായി തിയേറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രം ആഗോളതലത്തിൽ തിയേറ്റർ റിലീസായി എത്തിക്കുന്നതിനാലാണ് നവംബറിൽ നിന്നും ഏപ്രിലിലേക്ക് പ്രദർശനം മാറ്റിവച്ചത്.

james bond  ജെയിംസ് ബോണ്ട് ഇനിയും വൈകും  ജെയിംസ് ബോണ്ട്  നോ ടൈം ടു ഡൈ 007  ഡാനിയല്‍ ക്രേഗ്  കാരി ജോജി ഫുക്വാങ്ക  റമി മലേക്  james bond film no time to die  james bond film release postponed  no time to die release delayed april  daniel craig  cary joji fukunaga  hollywood films  corona hollywood industry
ജെയിംസ് ബോണ്ട് ഇനിയും വൈകും
author img

By

Published : Oct 4, 2020, 12:31 PM IST

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ 007'യുടെ റിലീസ് വീണ്ടും നീട്ടി. ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രം നവംബറിൽ പ്രദർശനത്തിനെത്തുമെന്ന് ആദ്യം അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ലോകമെമ്പാടുമായി തിയേറ്ററുകളിൽ റിലീസ് ചെയ്യാനായാണ് അടുത്ത വർഷത്തേക്ക് നീട്ടിയത്. കൂടാതെ, നോ ടൈം ടു ഡൈയുടെ ചിത്രീകരണത്തിന് പ്രതിസന്ധി നേരിട്ടതിനെ തുടർന്നും നേരത്തെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിട്ടുണ്ട്. കാരി ജോജി ഫുക്വാങ്ക സംവിധാനം ചെയ്യുന്ന ചിത്രം ആഗോള റിലീസിനെത്തുന്നത് തിയേറ്ററുകളിലൂടെയായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.

  • MGM, Universal and Bond producers, Michael G. Wilson and Barbara Broccoli, today announced the release of NO TIME TO DIE, the 25th film in the James Bond series, will be delayed until 2 April 2021 in order to be seen by a worldwide theatrical audience. pic.twitter.com/NqHlU24Ho3

    — James Bond (@007) October 2, 2020 " class="align-text-top noRightClick twitterSection" data=" ">

സ്‍പെക്ട്രെ, കാസിനോ റോയൽ ചിത്രങ്ങളടക്കം നാലു തവണയാണ് ഡാനിയൽ ക്രേഗ് ജെയിംസ് ബോണ്ടായി വേഷമിട്ടത്. നോ ടൈം ടു ഡൈ 007ലെ ജെയിംസ് ബോണ്ടിലൂടെ താരത്തിന്‍റെ അഞ്ചാം വരവാണ് സാധ്യമാകുന്നത്. ക്രേഗിന്‍റെ കഥാപാത്രത്തിന് എതിരാളിയായെത്തുന്നത് റമി മലേക്കാണ്. മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ജെയിംസ് ബോണ്ട് സീരീസിലെ പുതിയ പതിപ്പ് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.