സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലറെത്തി. ജാക്കി ചാൻ ചിത്രം കുങ്ഫു യോഗയുടെ സംവിധായകൻ സ്റ്റാന്‍ലി ടോംഗ് ഒരുക്കുന്ന വാൻഗാര്‍ഡ് എന്ന സിനിമയിലെ ട്രെയിലറാണ് പുറത്തിറങ്ങിയത്. സ്റ്റാൻലി ടോംഗ്, ബാർബി ടംഗ് എന്നിവരാണ് വാൻഗാർഡ് നിർമിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിന്‍റെ സംവിധായകൻ സ്റ്റാൻലി ടോംഗ് തന്നെയാണ് ജാക്കി ചാൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഫാഡി സാക്കി, ഐ ലുൻ, യാങ് യാങ്, മിയ മുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നതാൻ വാംഗ് വാനഗാർഡിനായി സംഗീതം ഒരുക്കുന്നു. ഈ വർഷം ക്രിസ്‌മസ് റിലീസായി ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തും. നേരത്തെ വാൻഗാര്‍ഡ് സിനിമയുടെ സെറ്റില്‍ വെച്ച് വാട്ടർക്രാഫ്റ്റ് മറിഞ്ഞ് ജാക്കി ചാന് അപകടമുണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു.