ETV Bharat / sitara

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത് ഏഴംഗ സംഘം: ഐജി വിജയ് സാഖ്റെ - roulabi

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഏഴു പ്രതികൾ ഉണ്ടെന്നും ഇവർക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഐജി വിജയ് സാഖ്റെ അറിയിച്ചു.

SHAMNA KASIM  ഏഴംഗസംഘം  ഐജി വിജയ് സാഖ്റേ  എറണാകുളം  സിനിമാനടി ഷംന കാസിം  ഷംന കാസിം കേസ്  വിവാഹമാലോചിച്ച് തട്ടിപ്പ് നടി  സാഖ്റേ  നടിയുടെ അമ്മ റൗളാബി  സ്വർണക്കടത്ത് സംഘം  actress Shamna Kasim  Shamna Kasim's case  ernakulam kochi actress case  IG Vijay Sakhare  seven people found as accused  roulabi  shmana's mother
ഐജി വിജയ് സാഖ്റേ
author img

By

Published : Jun 25, 2020, 12:21 PM IST

എറണാകുളം: സിനിമാ നടി ഷംന കാസിമിന്‍റെ വീട്ടില്‍ വിവാഹം ആലോചിച്ച് എത്തി തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഏഴംഗ സംഘമെന്ന് ഐജി വിജയ് സാഖ്റെ. കേസിൽ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സിനിമാ മേഖലയിലുള്ളവർക്കും പങ്കുണ്ടോയെന്ന് പരിശോധിക്കും. പണക്കാരാണെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. പ്രതികൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും സാഖ്റെ അറിയിച്ചു.

വിവാഹ ആലോചനയെന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് നടിയുടെ അമ്മ പൊലീസിന് പരാതി നൽകിയത്. രണ്ടാഴ്‌ച മുമ്പാണ് പരാതി സമർപ്പിച്ചതെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്‌തരാണെന്നും നടിയുടെ അമ്മ റൗളാബി നേരത്തെ ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.