തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകള്‍ കാണാനെത്തുന്ന ഡെലിഗേറ്റുകള്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറ് മുതല്‍ ആരംഭിക്കും. തിയേറ്ററുകളിലെ സീറ്റുകളുടെ ബുക്കിങ് പൂര്‍ത്തിയാകുന്നത് വരെ റിസര്‍വേഷന്‍ ചെയ്യാം. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ ഐഎഫ്എഫ്കെ എന്ന ആപ്പ് വഴിയും സീറ്റുകള്‍ റിസര്‍വ് ചെയ്യാം. ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പേ ആരംഭിക്കുന്ന റിസര്‍വേഷന്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പ് അവസാനിക്കും. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമെ തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇ മെയിലായും എസ്.എം.എസ് ആയും ഡെലിഗേറ്റുകള്‍ക്ക് ലഭ്യമാക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കൂ.
ഐഎഫ്എഫ്കെ: സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറ് മുതല്‍
registration.iffk.in എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ഐഎഫ്എഫ്കെ എന്ന ആപ്പ് വഴിയും സീറ്റുകള്‍ റിസര്‍വ് ചെയ്യാം.