ETV Bharat / sitara

ഗ്യാസ് സിലിണ്ടർ ചാലഞ്ച്; അബു സലീമിന് വച്ചത് ടൊവിനോ ഏറ്റെടുത്തു - Tovino thomas

നടന്‍ അബു സലീമിനെ ചാലഞ്ച് ചെയ്‌തത് നടൻ ടൊവിനോ ഏറ്റെടുത്തുവെന്നും ജിപിയെ തോൽപിച്ചുവെന്നും കുറിച്ചുകൊണ്ടുള്ള രസകരമായ പോസ്റ്റാണ് ഗിന്നസ് പക്രു പങ്കുവെച്ചത്

guinness pakru  ഗ്യാസ് സിലിണ്ടർ ചാലഞ്ച്  അബു സലീം  ടൊവിനോ  ഗിന്നസ് പക്രു  ജിപിയെ തോൽപിച്ചു  Guinness Pakru's challenge to Abu Salim  gas Cylinder challenge  Tovino thomas  abu salim
അബു സലീമിന് വച്ചത് ടൊവിനോ ഏറ്റെടുത്തു
author img

By

Published : Jun 9, 2020, 5:39 PM IST

നടന്‍ അബു സലീമിന് വച്ച ചാലഞ്ച് ഏറ്റെടുത്തത് ടൊവിനോ. ഗ്യാസ് സിലിണ്ടറും പൊക്കിപിടിച്ച് "ഇത് ഇങ്ങനെ പൊക്കാൻ പറ്റോ?" എന്നാണ് ഗിന്നസ് പക്രു കഴിഞ്ഞ ദിവസം അബു സലീമിനെ വെല്ലുവിളിച്ചത്. എന്നാൽ, ഗ്യാസ് കുറ്റി പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ട് ചാലഞ്ച് സ്വീകരിച്ചത് യുവതാരം ടൊവിനോ തോമസാണ്. ഇതോടെ, ചാലഞ്ചിൽ പങ്കെടുത്ത ജിപിയെയും ടൊവിനോ കടത്തിവെട്ടി എന്നാണ് ഗിന്നസ് പക്രു പറയുന്നത്. "വിളിച്ചത് അബൂക്കയെ... ചലഞ്ചേറ്റടുത്തത് നമ്മുടെ സ്വന്തം ടൊവി. തോൽവികൾ ഏറ്റെടുക്കാൻ ജിപിയുടെ ജീവിതം ബാക്കി," എന്ന് ഗിന്നസ് പക്രു ടൊവിനോയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ടൊവിനോ വെല്ലുവിളി ഏറ്റെടുത്ത് ചാലഞ്ച് ഗംഭീരമാക്കിയെങ്കിലും വെറും വിരൽ കൊണ്ട് ഗ്യാസ് കുറ്റിയെടുത്ത ജിപിയും കരുത്തനാണെന്ന് ഗിന്നസ് പക്രുവിന്‍റെ പോസ്റ്റിന് ആരാധകർ മറുപടി നൽകി. ടൊവി, ജിപിയേക്കാളും ശരിക്കും താരം നമ്മുടെ പ്രിയപ്പെട്ട പക്രു ചേട്ടനാണെന്നും ചിലർ കമന്‍റ് ചെയ്‌തിട്ടുണ്ട്. നേരത്തെ, അബു സലീമിന്‍റെ പുഷ്‌ അപ്പ് ചാലഞ്ച് ടൊവിനോ തോമസ് ഏറ്റെടുത്തതും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.