Gokul Suresh shares Suresh Gopi speech: കേരളത്തിലെ ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം പങ്കുവച്ച് മകന്‍ ഗോകുല്‍ സുരേഷ്. 'വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും തന്‍റെ അച്ഛന്‍ ജനങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു. എന്‍റെ പ്രചോദനം, എന്‍റെ സൂപ്പര്‍ഹീറോ' - ഇപ്രകാരം കുറിച്ചുകൊണ്ടാണ് ഗോകുല്‍ സുരേഷ്, സുരേഷ് ഗോപിയുടെ വീഡിയോ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
Suresh Gopi supports Wayanad tribal community: കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച പണം ലാപ്‌സായെന്നും താരം രാജ്യസഭയില്‍ പറഞ്ഞു.
Suresh Gopi about tribal community issues: കേരളത്തിലെ ആദിവാസികളുടെ ജീവിതം ഒട്ടും സന്തോഷകരമായ അവസ്‌ഥയില്‍ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ തന്‍റെ കൈയിലുണ്ടെന്നും അവരുടെ സന്തോഷത്തില്‍ താനും ഏറെ സന്തോഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ആദിവാസികള്‍ക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കൈയില്‍ ഇതിന്‍റെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്‌തുനിഷ്‌ടമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് താനിത് പറയുന്നതെന്നും താരം പറഞ്ഞു. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തുവെന്നും അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം തുടങ്ങീ എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്‍റെ എംപി ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ ഇടമലക്കുടിയിലേക്ക് അനുവദിച്ചിരുന്നെങ്കിലും ഈ പണം വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒന്നര വര്‍ഷത്തിന് ശേഷമേ പദ്ധതി പൂര്‍ത്തിയാക്കൂവെന്ന് ഡിഎഫ്‌ഒ പറഞ്ഞതെന്ന് കലക്‌ടര്‍ അറിയിച്ചു. എന്നാല്‍ എംപിയെന്ന നിലയിലുള്ള തന്‍റെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കും. ആ ഫണ്ട് ലാപ്‌സ് ആയി പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്‍റെ സ്വന്തം കൈയില്‍ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കിയത്. 5.7 ലക്ഷം രൂപയാണ് തന്‍റെ പോക്കറ്റില്‍ നിന്നും കൊടുത്തത്.
Also Read: പുനീതിന്‍റെ അവസാന ചിത്രത്തിന് വന്‍ വരവേല്‍പ്പ്; പിറന്നാള്‍ ദിനത്തില്‍ 'ജെയിംസ്'