ETV Bharat / sitara

ഇത് ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തേണ്ട സമയം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഗീതു മോഹൻദാസ് - malayalam director geethu mohandas news

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ ചിത്രത്തിന്‍റെ ലൊക്കേഷൻ ലക്ഷദ്വീപ് ആയിരുന്നു. ലക്ഷദ്വീപ് താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ആളുകളുള്ള സ്ഥലമാണെന്നും അവരുടെ നിലവിളി നിരാശാജനകമാണെന്നും ഗീതു മോഹൻദാസ് പറഞ്ഞു.

ഇത് ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തേണ്ട സമയം ഗീതു മോഹൻദാസ് വാർത്ത  ലക്ഷദ്വീപ് ജനത വാർത്ത മലയാളം  ലക്ഷദ്വീപ് പ്രതിഷേധം വാർത്ത  ലക്ഷദ്വീപ് ജനത പ്രഫുൽ പട്ടേൽ വാർത്ത  ഗീതു മോഹൻദാസ് മൂത്തോൻ സിനിമ വാർത്ത  lakshadweep people against their administration news latest  geethu mohandas solidarity lakshadweep news latest  geethu mohandas lakshadweep malayalam news  malayalam director geethu mohandas news
ഗീതു മോഹൻദാസ്
author img

By

Published : May 24, 2021, 3:24 PM IST

കുറ്റകൃത്യങ്ങൾ കുറവുള്ള നാട്ടിലേക്ക് ഗുണ്ടാ നിയമം കൊണ്ടുവരുന്നതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഉൾപ്പെടെയുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ നടപടികൾക്കുമെതിരെ പ്രതിഷേധം ഉയരുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നതെങ്ങനെയാണ് വികസനമാകുന്നതെന്ന് നടൻ പൃഥ്വിരാജും ചോദിച്ചു. സംവിധായികയും നടിയുമായ ഗീതു മോഹൻദാസും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ലക്ഷദ്വീപിന്‍റെ സമാധാനത്തെ ശല്യപ്പെടുത്തരുതെന്നും അവരുടെ പാരിസ്ഥിതിക വ്യവസ്ഥക്ക് തടയിണ ഇടരുതെന്നും ഗീതു മോഹൻദാസ് പറഞ്ഞു. ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തേണ്ട സമയമാണിത്. ഇത് ശരിയായ കാതുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായിക വ്യക്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

"ഞാൻ മൂത്തോൻ ചിത്രീകരിച്ചത് ലക്ഷദ്വീപിൽ വച്ചാണ്. എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ആളുകളും മാന്ത്രികമായ നാടും. എന്നെ സമീപിച്ച എല്ലാവർക്കുമൊപ്പമാണ് എന്‍റെ ഹൃദയവും. അവരുടെ നിലവിളി നിരാശാജനകവും എന്നാൽ വാസ്‌തവവുമാണ്. ഇപ്പോൾ ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയേയോ നിരപരാധിത്വത്തെയോ തടസപ്പെടുത്തരുത്. വികസനത്തിന്‍റെ പേരിൽ പോലും അങ്ങനെ ചെയ്യരുത്. ഇത് ശരിയായ ചെവിയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം, സേവ്‌ലക്ഷദ്വീപ്, ഐസ്റ്റാൻഡ്‌വിത്ത്‌ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളും ഗീതു മോഹൻദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

More Read: 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും

നടി റിമ കല്ലിങ്കലും വി.ടി ബല്‍റാം എംഎല്‍യും മറ്റ് ഒട്ടനവധി സാമൂഹി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലക്ഷദ്വീപിലെ ഇപ്പോഴത്തെ അഡ്‌മിനിസ്ട്രേഷനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.