മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ചിത്രമായ സെക്കന്‍റ് ഷോയിലൂടെയാണ് ഗൗതമി നായര്‍ മലയാളി മനസില്‍ ചേക്കേറുന്നത്. പിന്നീട് ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ തമിഴ്‌നാട് സ്വദേശിനായ നഴ്‌സിന്‍റെ വേഷത്തില്‍ തകര്‍ത്ത് അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. പിന്നീട് നിരവധി സിനിമാ ഓഫറുകള്‍ നടിയെ തേടിയെത്തി.
വിടര്‍ന്ന കണ്ണുകളുള്ള ശാലീന സുന്ദരിയിയിട്ടാണ് ഗൗതമിയെ സിനിമാപ്രേമികള്‍ക്ക് പരിചയം. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അല്‍പ്പം മോഡേണായ ഗൗതമിയാണ് ഫോട്ടോഷൂട്ടിലുള്ളത്. താരത്തിന്‍റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗൗതമി സംവിധാന രംഗത്തേക്ക് ഇപ്പോള്‍ ചുവടുവെച്ചിരിക്കുകയാണ്. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകന്‍. അഭിനയ രംഗത്തേക്ക് തിരിച്ചുവരണമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.