കൊവിഡിനെ നിസാരമായി കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍. കൊവിഡ് ബാധിച്ചപ്പോഴത്തെ അനുഭവങ്ങള്‍ വിവരിച്ച് ഗണേഷ് തയ്യാറാക്കിയ വീഡിയോ നടന്‍ ടിനി ടോം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
'രോഗം വന്നവര്‍ക്ക് മനസിലാകും, ചിലര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ കൊവിഡ് വന്നുപോകുമെങ്കിലും ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥ വന്നാല്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റ് രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍, ഒരു മുറിയില്‍ കിടക്കാനേ കഴിയൂ. സഹായത്തിന് ബൈസ്റ്റാന്‍ഡര്‍ പോലും ഉണ്ടാവില്ല.
Also read: പുറത്തുനിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധം
പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ മുഖം പോലും തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ഒപ്പമുണ്ടാകില്ല. വളരെയധികം ശ്രദ്ധിക്കാനാണ് ഇത് പറയുന്നത്. രോഗത്തെ നിസാരമായി കാണരുത്. അത് നമ്മെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും. വന്നുകഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാന്‍ നല്ല കരുതല്‍ എടുക്കുന്നതാണ്'- ഗണേഷ് കുമാര്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">