ETV Bharat / sitara

ടൊവിനോ ഹെൽമറ്റ് ധരിക്കണമെന്ന നിർദേശവുമായി ക്രിക്കറ്റ് താരം ഇർഫാൻ പതാൻ

ടൊവിനോ തോമസ് നായകനാകുന്ന 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്' ചിത്രത്തിന്‍റെ ട്രെയിലറിലുള്ളത് പോലെ ഒരു യാത്ര പോകാനാണ് തനിക്കും ആഗ്രഹമെന്നും എന്നാൽ ഹെൽമറ്റ് ധരിക്കണമെന്നും ഇർഫാൻ പതാൻ പറഞ്ഞു.

author img

By

Published : Mar 9, 2020, 6:06 PM IST

കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  ഇർഫാൻ പതാൻ  ക്രിക്കറ്റ് താരം ഇർഫാൻ പതാൻ  ടൊവിനോ തോമസ്  ടൊവിനോ ഹെൽമറ്റ്  Cricketer Irfan Pathan  Tovino Thomas  Tovino and irfan pathan  Tovino Thomas helmet  irfan asks tovino to wear helmet  kilometres and kilometres
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്

"ഇതുപോലൊരു റോഡ് ട്രിപ്പ് ആണ് ഞാനും പോകാൻ ആഗ്രഹിക്കുന്നത്," ടൊവിനോ തോമസ് നായകനാകുന്ന 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്' ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പതാൻ കുറിച്ച വാക്കുകളാണിത്. "ഒരു ദിവസം ഇതുപോലൊരു റോഡ് ട്രിപ്പ് പോകാനാണ് ഞാനും ആഗ്രഹിക്കുന്നത് ടൊവിനോ. നിങ്ങളെ പോലെ, പക്ഷേ ഹെൽമറ്റ് ധരിച്ച്. #ഡ്രൈവ് സേഫ്," ചിത്രത്തിന്‍റെ ട്രെയിലറിനൊപ്പം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ, ഇർഫാന് നന്ദി അറിയിച്ച് നടൻ ടൊവിനോ തോമസ് ട്വീറ്റ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഇർഫാന്‍റെ ഹെൽമറ്റ് ധരിക്കാനുള്ള നിർദേശത്തെ പ്രശംസിച്ച് പോസ്റ്റിന് താഴെ ആരാധകരും എത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ജിയോ ബേബി സംവിധാനം ചെയ്യുന്ന റോഡ് മൂവി വിഭാഗത്തിൽ ഉൾപ്പെടുന്ന കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിൽ നായികയായി എത്തുന്നത് ഇന്ത്യ ജാർവിസ് ആണ്. ഇന്ത്യ സന്ദർശിക്കാനെത്തുന്ന അമേരിക്കൻ വനിതയുടെയും അവർക്കൊപ്പം യാത്ര ചെയ്യുന്ന മലയാളി യുവാവിന്‍റെയും കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.