ETV Bharat / sitara

പെണ്‍കുട്ടികള്‍ക്ക് മോശം സന്ദേശം അയച്ച ഭര്‍ത്താവിനെ ചോദ്യം ചെയ്‌ത പ്രമുഖ സംവിധായികയ്ക്ക് മര്‍ദ്ദനം - roshni dinakar

സംഭവത്തില്‍ സംവിധായികയുടെ ഭര്‍ത്താവും നിര്‍മാതാവുമായ പ്രതിക്കെതിരെ മറാത്ത ഹള്ളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു

FIR Against Malyalam filmmaker in Bangalore  പ്രമുഖ സംവിധായികയ്ക്ക് മര്‍ദ്ദനം  റോഷ്‌നി ദിനകര്‍  മൈ സ്റ്റോറി സിനിമ  അശ്ലീല സന്ദേശം  FIR Against Malayalam filmmaker  roshni dinakar  producer dinakar
പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ച ഭര്‍ത്താവിനെ ചോദ്യം ചെയ്‌ത പ്രമുഖ സംവിധായികയ്ക്ക് മര്‍ദ്ദനം
author img

By

Published : Dec 19, 2020, 8:06 PM IST

ബെംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ച ഭര്‍ത്താവിനെ ചോദ്യം ചെയ്‌ത പ്രമുഖ സംവിധായികയ്ക്ക് മര്‍ദ്ദനം. സംഭവത്തില്‍ സംവിധായികയുടെ ഭര്‍ത്താവും നിര്‍മാതാവുമായ പ്രതിക്കെതിരെ മറാത്ത ഹള്ളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. സംവിധായികയും ഭര്‍ത്താവും ബെംഗളൂരുവിലാണ് താമസം. ഒരു പൃഥ്വിരാജ് ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയാണ് പ്രതി.

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്ന പ്രതി സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്യുകയും പിന്നീട് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയുമാണ് ചെയ്യുന്നത്. ഇയാളുടെ അശ്ലീല സന്ദേശങ്ങള്‍ നിരന്തരമായി എത്തിയപ്പോള്‍ മറാത്ത ഹള്ളി സ്വദേശിയായ പെണ്‍കുട്ടിയാണ് പ്രതിയുടെ ഭാര്യയും സംവിധായികയുമായ സ്ത്രീയെ വിവരം അറിയിച്ചത്. ഇതേ കുറിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് സംവിധായികയെ പ്രതി മര്‍ദ്ദിച്ചത്. ശേഷം ഇയാള്‍ ബെംഗളൂരുവില്‍ നിന്നും കടന്നുകളഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.