ETV Bharat / sitara

നാദിര്‍ഷ 'ഈശോ'യുടെ പേര് മാറ്റും: വിനയൻ - വിനായകൻ ഈശോ ടൈറ്റിൽ വിവാദം വാർത്ത

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടെന്ന് താൻ കരുതുന്നില്ല. സിനിമയുടെ പേര് മാറ്റാൻ നാദിർഷയോട് നിർദേശിച്ചപ്പോൾ അദ്ദേഹം സമ്മതം അറിയിച്ചുവെന്ന് സംവിധായകൻ വിനയൻ

eesho film title news latest  nadirshah nods change eesho film title news  eesho jayasurya vinayakan news  nadirsha vinayakan news  rakshasarajavu rakshasa raman vinayakan news  നാദിർഷ ഈശോ പുതിയ വാർത്ത  നാദിർഷ ഈശോ ജയസൂര്യ വാർത്ത  വിനായകൻ ഈശോ ടൈറ്റിൽ വിവാദം വാർത്ത  വിനായകൻ നാദിർഷ പേര് ഈശോ വാർത്ത
വിനായകൻ
author img

By

Published : Aug 5, 2021, 4:49 PM IST

വിവാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ ശേഷം ജയസൂര്യ നായകനാകുന്ന ഈശോയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ സംവിധായകൻ നാദിർഷ പുറത്തുവിട്ടിരുന്നു. എന്നാൽ, സിനിമയുടെ ടൈറ്റിലിനെ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

ബുധനാഴ്‌ച ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയശേഷം താൻ നാദിർഷയെ വിളിച്ചിരുന്നതായും ഈശോ എന്ന പേര് മാറ്റാൻ നാദിർഷ തയ്യാറാണെന്ന് അറിയിച്ചതായും വിനയൻ ഫേസ്‌ബുക്കിൽ വിശദമാക്കി.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും പേര് മാറ്റാൻ നിർദേശിച്ചപ്പോൾ നാദിർഷ അതിന് സമ്മതം അറിയിച്ചുവെന്നും വിനയൻ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്‌ത രാക്ഷസരാജാവ് എന്ന ചിത്രത്തിന് ആദ്യം പേരിട്ടത് രാക്ഷസരാമൻ എന്നായിരുന്നുവെന്നും പിന്നീടത് പലർക്കും വിഷമമുണ്ടാക്കും എന്ന് മനസിലാക്കി മാറ്റുകയായിരുന്നുവെന്നും വിനയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സംവിധായകൻ വിനയൻ ഫേസ്ബുക്ക് കുറിപ്പ്

'വിവാദങ്ങൾ ഒഴിവാക്കുക..............................

നാദിർഷാ "ഇശോ" എന്ന പേരു മാറ്റാൻ തയ്യാറാണ്... "ഈശോ" എന്ന പേര് പുതിയ സിനിമയ്‌ക്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്‌ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ?

ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്‌ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.....

ആ ചിത്രത്തിന്‍റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്‌തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001ൽ ഇതുപോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച "രാക്ഷസരാജാവ്" എന്ന ചിത്രത്തിന്‍റെ പേര് "രാക്ഷസരാമൻ" എന്നാണ് ആദ്യം ഇട്ടിരുന്നത്..

പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്‍റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?...

More Read: 'ഈശോ'യും 'കേശു'വും അങ്ങനെ തന്നെ... പേര് മാറ്റില്ല: നാദിര്‍ഷ

ഇതിലൊന്നും സ്‌പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇന്‍റർസ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എന്‍റെ ചോദ്യത്തിന് സാറിന്‍റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പ് തരുന്നു...

പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...' വിനായകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഈശോയുടെയും കേശുവിന്‍റെയും പേര് മാറ്റില്ലെന്ന നാദിർഷയുടെ പ്രതികരണം

തൽകാലം 'ഈശോ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ടൈറ്റിലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിസ്‌ത്യൻ സമുദായത്തിലെ തന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റുമെന്നും സംവിധായകൻ നാദിർഷ നേരത്തെ അറിയിച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.