പീഡനാരോപണത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ശ്രീനാഥ് നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധമറിയിച്ച് സംവിധായകൻ അരുൺ ഗോപി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ പരിശോധനാഫലം നെഗറ്റീവായതോടെ 35 ദിവസമായി ജയിൽവാസമനുഭവിച്ച പ്ലസ്‌ടു വിദ്യാർഥിയെ ഉപദ്രവിച്ച പൊലീസിന്‍റെ ക്രൂരതയെ അരുൺ ഗോപി ചോദ്യം ചെയ്‌തു. നിയമം അനുശാസിക്കുന്ന നാട്ടിലാണ് പൊലീസ് ശ്രീനാഥിന്‍റെ കേൾവിയെ തകരാർ ആക്കുന്ന തരത്തിൽ അടിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മാനാഭിമാനങ്ങൾ ആരുടേയും കുത്തകയല്ലെന്നും, പൊലീസ് ഇതെങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ ചോദിച്ചു.
അരുൺ ഗോപി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ
'മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്... മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം...!! അങ്ങനെ എത്ര എത്ര നിരപരാധികൾ!!
More Read: ഡിഎൻഎ പരിശോധനയാവശ്യപ്പെട്ടത് തെറ്റുകാരനല്ലാത്തതിനാൽ : ജയിൽമോചിതനായതിന് പിന്നാലെ ശ്രീനാഥ്
കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്‍റെ കേൾവിക്കു വരെ തകരാർ സൃഷ്‌ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പൊലീസ്..!!
പിങ്ക് പൊലീസിന്‍റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പൊലീസുകാർ ക്ഷമിക്കുക..!' അരുൺ ഗോപി കുറിച്ചു.