എറണാകുളം: ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കലഹം കാമിനി കലഹം സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സിനിമ പോലെ സാധാരണകാരെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ആക്ഷേപഹാസ്യം നിറഞ്ഞ ഒരു കുടുംബ ചിത്രമായിരിക്കും ഈ സിനിമയെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പറഞ്ഞു.
നിവിൻ പോളി, ഗ്രേസ് ആന്‍റണി, ജോയ് മാത്യു, ജാഫർ ഇടുക്കി, വിനയ് ഫോർട്ട് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. പരിമിത ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ കഴിയുന്ന സിനിമയായതിനാലാണ് ചിത്രീകരണവുമായി ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ പറഞ്ഞു.
-
Finally back to work!
— Nivin Pauly (@NivinOfficial) November 6, 2020 " class="align-text-top noRightClick twitterSection" data="
Shoot begins for #KankamKaaminiKalaham! Keep us in your prayers! 😊#Kakaaka pic.twitter.com/jwYvc8PIwz
">Finally back to work!
— Nivin Pauly (@NivinOfficial) November 6, 2020
Shoot begins for #KankamKaaminiKalaham! Keep us in your prayers! 😊#Kakaaka pic.twitter.com/jwYvc8PIwzFinally back to work!
— Nivin Pauly (@NivinOfficial) November 6, 2020
Shoot begins for #KankamKaaminiKalaham! Keep us in your prayers! 😊#Kakaaka pic.twitter.com/jwYvc8PIwz
പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നടൻ നിവിൻ പോളി തന്നെയാണ് സിനിമ നിർമിക്കുന്നത്. തുറമുഖം, പടവെട്ട് എന്നീ സിനിമകളുടെ ചിത്രീകരണം നിവിൻ പോളി പൂർത്തിയാക്കിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്‌മി നായികയായി എത്തുന്ന സോഫിയ പോൾ ചിത്രം ബിസ്മി സ്‌പെഷ്യലിലും നിവിൻ അഭിനയിക്കുന്നുണ്ട്.