സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾക്ക് ഇരയായി നടൻ ജനാർദനന്‍. മലയാളത്തിലെ പ്രശസ്‌ത താരം കെ.ജി ജനാർദനന്‍ മരിച്ചെന്ന് കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ, പ്രചരിച്ചത് വ്യാജ വാർത്തയാണെന്ന് നടന്‍റെ ആരാധകർ വ്യക്തമാക്കി. താരത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ഇവർ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also Read: ഹാസ്യമൊരുക്കാൻ പ്രിയദർശൻ; നവരസയിലെ സമ്മർ ഓഫ് 92 പോസ്റ്റർ
കെ.ജി ജനാർദനന്‍ മരിച്ചെന്ന വാർത്ത വന്നതിന് പിന്നാലെ നിരവധി പേർ സംഭവത്തിൽ പ്രതികരിക്കുകയും വാർത്ത ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെയാണ് വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരാധകർ എത്തിയത്.