ETV Bharat / sitara

കാത്തിരിപ്പിന് വിരാമം! ട്രെയ്‌ലറില്‍ ഒളിപ്പിച്ച്‌ സല്യൂട്ട്‌ റിലീസ്‌...

author img

By

Published : Mar 8, 2022, 12:35 PM IST

Salute release date: 'സല്യൂട്ട്‌' റിലീസ്‌ തീയതി പുറത്ത്‌. ട്രെയ്‌ലര്‍ പുറത്തുവിട്ടുകൊണ്ടാണ്‌ ചിത്രത്തിന്‍റെ റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Salute release date  Dulquer Salmaan Salute  ട്രെയ്‌ലറില്‍ ഒളിപ്പിച്ച്‌ സല്യൂട്ട്‌ റിലീസ്‌  'സല്യൂട്ട്‌' റിലീസ്‌ തീയതി  Salute streaming on OTT platform  Dulquer Salmaan as cop in Salute  Salute cast and crew
കാത്തിരിപ്പിന് വിരാമം! ട്രെയ്‌ലറില്‍ ഒളിപ്പിച്ച്‌ സല്യൂട്ട്‌ റിലീസ്‌...

Salute release date: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'സല്യൂട്ട്‌'. ചിത്രം റിലീസിനൊരുങ്ങുകയാണ്. 'സല്യൂട്ടി'ന്‍റെ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയ്‌ലര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുന്നത്‌.

Salute streaming on OTT platform: മാര്‍ച്ച്‌ 18നാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌ കന്നഡ എന്നീ ഭാഷകളിലായാണ് 'സല്യൂട്ട്‌' റിലീസിനെത്തുക. റോഷന്‍ ആന്‍ഡ്രൂസ്‌- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ട്‌' ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക.

  • " class="align-text-top noRightClick twitterSection" data="">

'സല്യൂട്ട്‌' തിയേറ്റര്‍ റിലീസായിരിക്കുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഒടിടി റിലീസായി എത്തുമെന്ന്‌ സോണി ലിവ്‌ ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്‌.

Dulquer Salmaan as cop in Salute: ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ത്രില്ലര്‍ ചിത്രമാണ് സല്യൂട്ട്‌. പൊലീസ്‌ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ എസ്‌.ഐ അരവിന്ദ്‌ കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ബോളിവുഡ്‌ താരവും മോഡലുമായ ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്‌'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ്‌ കെ ജയന്‍, സാനിയ ഇയ്യപ്പന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Salute cast and crew: 'മുംബൈ പൊലീസി'ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ പൊലീസ്‌ കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്‌. ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും.

Also Read: 'തല്ലുമാല' ലൊക്കേഷനില്‍ കൂട്ടത്തല്ല്; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന്‌ ആരോപണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.