ETV Bharat / sitara

ദുല്‍ഖറുടെ തോഴിയായി കാജല്‍... - Dulquer Salmaan 33rd movie

Hey Sinamika Thozhi song: 'ഹേയ്‌ സിനാമിക'യിലെ 'തോഴി' ഗാനം പുറത്തിറങ്ങി. ദുല്‍ഖറിന്‍റെയും കാജല്‍ അഗര്‍വാളിന്‍റെയും മനോഹര പ്രണയ നിമിഷങ്ങളാണ് ഗാന രംഗത്തില്‍.

Dulquer Salmaan Hey Sinamika  Hey Sinamika Thozhi song  ദുല്‍ഖറുടെ തോഴിയായി കാജല്‍  'ഹേയ്‌ സിനാമിക'യിലെ 'തോഴി' ഗാനം  Kajal Aggarwal and Dulquer in Hey Sinamika  Achamillai song  Thozhi song release  Dulquer Salmaan 33rd movie  Hey Sinamika from OK Kanmani song
ദുല്‍ഖറുടെ തോഴിയായി കാജല്‍...
author img

By

Published : Jan 28, 2022, 5:46 PM IST

Hey Sinamika Thozhi song: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹേയ്‌ സിനാമിക'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'തോഴി'എന്ന അതിമനോഹരമായ മെലഡി ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Kajal Aggarwal and Dulquer in Hey Sinamika: ദുല്‍ഖറിന്‍റെയും കാജല്‍ അഗര്‍വാളിന്‍റെയും മനോഹര പ്രണയ നിമിഷങ്ങളാണ് ഗാന രംഗത്തില്‍. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം. പ്രദീപ്‌ കുമാറാണ് ഗാനാലാപനം.

Achamillai song: നേരത്തെ ദുല്‍ഖര്‍ പാടിയ ചിത്രത്തിലെ 'അച്ചമില്ലൈ' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. 'അച്ചമില്ലൈ' ഗാനം വന്‍ ഹിറ്റായിരുന്നു. 'അച്ചമില്ലൈ'യ്‌ക്ക്‌ പിന്നാലെ 'തോഴി'യും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

Thozhi song release: നേരത്തെ 'ഹേയ്‌ സിനാമിക'യുടെ പാക്കപ്പ്‌ പറഞ്ഞതിന്‌ പിന്നാലെ ടീമിനൊപ്പം പ്രവര്‍ത്തിച്ച അനുഭവവും ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ബൃന്ദ മാസ്‌റ്ററോട്‌ നിറയെ സ്‌നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണല്‍സ്‌ ആയിരുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'.കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. ഗോവിന്ദ്‌ വസന്ത സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന്‍റെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: അത്താഴ വിരുന്നില്‍ പിങ്കില്‍ തിളങ്ങി ദീപിക, കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.