ETV Bharat / sitara

Dulquer Salmaan Amal Sufiya wedding anniversary: 10 വര്‍ഷങ്ങൾ; ദുല്‍ഖര്‍- അമാല്‍ വിവാഹ വാര്‍ഷികം ആഘോഷമാക്കി സോഷ്യല്‍ മീഡിയ - Dulquer Amal love story

Dulquer Salmaan Amal Sufiya wedding anniversary : പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ഇരുവരുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Dulquer Salmaan Amal Sufiya wedding anniversary  ദുല്‍ഖര്‍ അമാല്‍ വിവാഹ വാര്‍ഷികം  Dulquer Amal love story  Dulquer Salmaan personal life
Dulquer Salmaan Amal Sufiya wedding anniversary : അമാലിനൊപ്പമുള്ള ദുല്‍ഖറുടെ 10 വര്‍ഷം; ദുല്‍ഖര്‍ അമാല്‍ വിവാഹ വാര്‍ഷികം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
author img

By

Published : Dec 22, 2021, 12:32 PM IST

Dulquer Salmaan Amal Sufiya wedding anniversary : പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ഇരുവരുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സമൂഹ മാധ്യമങ്ങളില്‍ ദുല്‍ഖര്‍-അമാല്‍ വിവാഹ വാര്‍ഷികം ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്.

മലയാളികളുടെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖറും അമാലും. 2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും നാല്‌ വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.

Dulquer Amal love story : തന്‍റെ വിവാഹത്തെ കുറിച്ച് ദുല്‍ഖര്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ദുല്‍ഖറോട് കുടുംബാംഗങ്ങളും സുഹൃത്തുകളും ഒരു പേര്‌ പറയുകയായിരുന്നു. ദുല്‍ഖറിനേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായി സ്‌കൂളില്‍ പഠിച്ച ഒരു കുട്ടിയുടെ പേരാണ് എല്ലാവരും ദുല്‍ഖറിന് മുന്നില്‍ അവതരിപ്പിച്ചത്. ശേഷം ദുല്‍ഖറിന്‍റെ സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട്‌ താന്‍ പോകുന്നിടത്തെല്ലാം അമാലിനെയും കാണാനാകുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

'ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അവിടെയും കാണും. ഞാന്‍ പോലും അറിയാതെ ആ പെണ്‍കുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നല്‍. അന്ന്‌ ഞാന്‍ മനസിലുറപ്പിച്ചു. ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്‌തു. ഇന്ന് ഞങ്ങള്‍ക്കൊരു മകളുണ്ട്. അവള്‍ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്.' -ദുല്‍ഖര്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.

Also Read : Hey Sinamika first look : കളര്‍ഫുളായി 'ഹേയ്‌ സിനാമിക'; 5 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ദമ്പതികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.