നടനും നിര്‍മതാവുമായ ബാലയ്‌ക്ക് ഡോക്‌ടറേറ്റ് നല്‍കി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി. ബാല ചെയ്‌ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഹോണററി ഡോക്ടറേറ്റാണ് നല്‍കുന്നത്. ബിരുദദാന ചടങ്ങ് ജനുവരി 19ന് കോട്ടയത്ത് നടക്കും. അമേരിക്കയില്‍ നടക്കേണ്ട ചടങ്ങ് കൊവിഡിനെ തുടര്‍ന്ന് നടത്താന്‍ പറ്റാത്തതിനാല്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് യൂണിവേഴ്‌സിറ്റി നേരിട്ട് എത്തിച്ച് നല്‍കി. 2020 ഡിസംബര്‍ 28നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്.
സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാ സഹായങ്ങളും താരം നല്‍കുന്നുണ്ട്. ജ്യോതിക, കാര്‍ത്തി ചിത്രം തമ്പിയിലാണ് ബാല അവസാനമായി അഭിനയിച്ചത്. ബിഗ് ബി ചിത്രത്തിന്‍റെ രണ്ടാം ഭാഗം ബിലാലിലാകും ബാല ഇനി വേഷമിടുക. പുതിയമുഖം, എന്ന് നിന്‍റെ മൊയതീന്‍, വീരം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് ബാല.