കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം സിനിമകളിലൂടെ ധനുഷ്- സെൽവരാഘവൻ കൂട്ടുകെട്ട് തമിഴകത്ത് ശ്രദ്ധേയമായ ഹിറ്റ് കോമ്പോയാണ്. നടനും സംവിധായകനും നാലാം തവണ ഒന്നിക്കുന്നത് നാനേ വരുവേൻ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ്.
ഈ വർഷത്തെ പൊങ്കൽ ദിനത്തിലായിരുന്നു നാനേ വരുവേൻ ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 20ന് തുടങ്ങുമെന്നും അറിയിച്ചിരുന്നു.
എന്നാൽ, ചിത്രത്തിന്‍റെ ടൈറ്റിലിലിൽ മാറ്റം വരുത്തുന്നതിനായി നിർമാതാക്കൾ ആലോചിക്കുന്നതായാണ് പുതിയതായി വരുന്ന വാർത്തകൾ. നാനേ വരുവേൻ എന്ന ടൈറ്റിൽ മാസ് ചിത്രത്തിന് അനുയോജ്യമല്ലെന്നതാണ് പേര് മാറ്റി ചിന്തിക്കുന്നതിന് കാരണമെന്നാണ് സൂചന. അതേ സമയം, സിനിമയുടെ ടൈറ്റിൽ മാറ്റുന്നുവെന്നതിനെ സംബന്ധിച്ചുള്ള വാർത്തയിൽ നിർമാതാവ് കലൈപുലി എസ്. താനു സ്ഥിരീകരണം നൽകിയിട്ടില്ല.
More Read: ധനുഷിന്‍റെ 'നാനേ വരുവേൻ' ചിത്രീകരണത്തിലേക്ക്
യുവാന്‍ ശങ്കര്‍ രാജയാണ് നാനേ വരുവേൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹകൻ. ഹൈദരാബാദിൽ കാർത്തിക് നരേൻ ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ധനുഷ് ഇപ്പോൾ തിരക്കിലാണ്. ധനുഷ് 43 എന്ന ചിത്രത്തിന് ശേഷം നാനേ വരുവേൻ സിനിമയുടെ ചിത്രീകരണത്തിനായി താരം ചെന്നൈയിലേക്ക് മടങ്ങും.