ധ്രുവങ്ങള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍റെ പുതിയ സിനിമ തെന്നിന്ത്യന്‍ സ്റ്റാര്‍ ധനുഷിനൊപ്പമാണ്. ഡി43 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാളവിക മോഹനാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായിക. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ധനുഷിന്‍റെയും മാളവികയുടെയും ഫോട്ടോകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മൂലം ഷൂട്ടിങ് മാറ്റിവെക്കുകയായിരുന്നു. ഒരു യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കി ക്രൈം ത്രില്ലറായാണ് ഈ ധനുഷ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ധനുഷ് ഒരു പത്രപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. ആദ്യ ദിവസം ഗാനരംഗങ്ങളാണ് ചിത്രീകരിച്ചത്. നൃത്തരംഗങ്ങള്‍ക്ക് ജനി മാസ്റ്ററാണ് കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. സത്യജ്യോതി ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്.
-
Latest pics of @dhanushkraja and @MalavikaM_ from #D43 sets..
— Ramesh Bala (@rameshlaus) February 7, 2021 " class="align-text-top noRightClick twitterSection" data="
pic.twitter.com/htWNEvSL45
">Latest pics of @dhanushkraja and @MalavikaM_ from #D43 sets..
— Ramesh Bala (@rameshlaus) February 7, 2021
pic.twitter.com/htWNEvSL45Latest pics of @dhanushkraja and @MalavikaM_ from #D43 sets..
— Ramesh Bala (@rameshlaus) February 7, 2021
pic.twitter.com/htWNEvSL45
ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം തിരക്കഥാകൃത്തുക്കളാണ് ഷര്‍ഫുവും സുഹാസും. ത്രില്ലര്‍ ചിത്രം വരത്തന്‍റെ തിരക്കഥ ഇവരുടെതായിരുന്നു. വൈറസ് സിനിമയുടെയും ഭാഗമായിട്ടുണ്ട് ഇരുവരും. സ്മൃതി വെങ്കിട്ടാണ് ചിത്രത്തിലെ മറ്റൊരു നായിക. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. ജഗമേതന്തിരമാണ് റിലീസ് കാത്തിരിക്കുന്ന ധനുഷ് സിനിമ. കാര്‍ത്തിക് സുബ്ബരാജാണ് ജഗമേ തന്തിരം സംവിധാനം ചെയ്‌തത്. കൂടാതെ കര്‍ണന്‍റെ ചിത്രീകരണവും ധനുഷ് അടുത്തിടെ പൂര്‍ത്തീകരിച്ചിരുന്നു. വിജയ് സിനിമ മാസ്റ്ററാണ് റിലീസ് ചെയ്‌ത ഏറ്റവും ഒടുവിലത്തെ മാളവിക മോഹന്‍ സിനിമ.