ETV Bharat / sitara

ദാദാ സാഹെബ് ഫാൽക്കെ, ഇന്ത്യൻ സിനിമയുടെ പിതാവും പരമാത്മാവും, പുരസ്‌കാരത്തിന് തിളക്കമേറെ.. - rajinikanth dada saheb phalke award latest news

2019ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തിനാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യം ഇന്ത്യൻ സിനിമയുടെ വളർച്ചയുടെ ഭാഗമായവർക്ക് അവാർഡിലൂടെ അംഗീകാരം നൽകുകയാണ്.

ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ അവാർഡ് വാർത്ത  ഇന്ത്യൻ സിനിമയുടെ പിതാവ് അവാർഡ് വാർത്ത  ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം വാർത്ത  ഫാൽക്കെ രാജ ഹരിശ്ചന്ദ്ര വാർത്ത  father indian cinema phalke news latest  dada saheb phalke award 2019 news  dundiraj govind phalke news  phalke award winners complete list news  rajinikanth dada saheb phalke award latest news  ഫാൽക്കെ അവാർഡ് ജേതാക്കൾ വാർത്ത
ഇന്ത്യൻ സിനിമയുടെ ഉപജ്ഞാതാവിലൂടെ നൽകുന്ന രാജ്യത്തിന്‍റെ അംഗീകാരം
author img

By

Published : Apr 1, 2021, 6:35 PM IST

ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ, ഇന്ത്യൻ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ദാദാ സാഹെബ് ഫാൽക്കെ. വൈവിധ്യ സംസ്കാരത്തിലൂന്നിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും പ്രചാരമേറിയ കലയുടെ ഭാഷ രചിച്ച ഇതിഹാസകാരൻ. 40 മിനിറ്റ് ദൈർഘ്യത്തിൽ രാജ ഹരിശ്ചന്ദ്ര എന്ന ആദ്യ സിനിമ പിറവിയെടുക്കുമ്പോൾ നൂറ്റാണ്ടുകൾക്കിപ്പുറവും ദൃശ്യവിസ്മയങ്ങളുടെ വേരുകൾ ഭാരതീയമണ്ണിലേക്ക് പടർന്നുകയറുമെന്ന് ആ മഹാരഥൻ കണക്കുകൂട്ടിയിട്ടുണ്ടാകാം.

ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ അവാർഡ് വാർത്ത  ഇന്ത്യൻ സിനിമയുടെ പിതാവ് അവാർഡ് വാർത്ത  ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം വാർത്ത  ഫാൽക്കെ രാജ ഹരിശ്ചന്ദ്ര വാർത്ത  father indian cinema phalke news latest  dada saheb phalke award 2019 news  dundiraj govind phalke news  phalke award winners complete list news  rajinikanth dada saheb phalke award latest news  ഫാൽക്കെ അവാർഡ് ജേതാക്കൾ വാർത്ത
ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാ സാഹെബ് ഫാൽക്കെ

പെയിന്‍ററായും ഫോട്ടോഗ്രാഫറായും തുടക്കം കുറിക്കുമ്പോഴും ശബ്ദവും വെളിച്ചവുമുള്ള സിനിമയുടെ വാതായനങ്ങൾ തേടുകയായിരുന്നു ഫാൽക്കെ. ആ വഴി അദ്ദേഹത്തെ ജർമനിയിലും പിന്നീട് ഇംഗ്ലണ്ടിലുമെത്തിച്ചു. വില്യംസൺ കാമറയും കൊടക് ഫിലിമുമായി അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തി. പണം കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചും പടം പിടിക്കാനിറങ്ങി. ചിത്രത്തിൽ മുഖ്യകഥാപാത്രത്തിന്‍റെ മകനായി അദ്ദേഹത്തിന്‍റെ സ്വന്തം മകനെ തന്നെ തെരഞ്ഞെടുത്തു.

ഭാര്യയുടെയും മകന്‍റെയും ജീവൻ പ്ലേഗ് വന്ന് കവർന്നെടുത്തു. ജീവിതോപാധിക്കായി പല പല ജോലികൾ ചെയ്യേണ്ടി വന്നു, അങ്ങനെ പരീക്ഷണങ്ങളുടെയും നിസഹായതയുടെയും ഈടുകളും അയാൾ നേരിട്ടു. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഒപ്പം സിനിമയെന്ന സ്വപ്നവും ഗോവിന്ദ് ഫാൽക്കെയെ ഇതിഹാസകഥയുടെ ചലിക്കുന്ന ദൃശ്യങ്ങൾ നിർമിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ 1913 മെയ് മൂന്നിന് ഇന്ത്യയിൽ സിനിമയെന്ന വിപ്ലവം പിറന്നു. രാജ ഹരിശ്ചന്ദ്രക്ക് ശേഷം ഫാൽക്കെയിൽ നിന്നും 95 ചിത്രങ്ങൾ, മിക്കവയും പുരാണകഥകളെ പ്രമേയമാക്കി. ഗുരു ദ്രോണാചാര്യ, സത്യവാൻ സാവിത്രി, കബിർ കമാൽ തുടങ്ങി 20 ഹ്രസ്വചിത്രങ്ങൾ.

ഫാൽക്കെ ചെയ്‌ത മാന്ത്രികത പരീക്ഷിക്കാൻ കാലത്തിന് പിന്നാലെ വന്നവരും ശ്രമം തുടങ്ങി. അതിന്‍റെ പ്രതിഫലനങ്ങൾ ബോംബെ, കൊൽക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചതോടെ ഇന്ത്യൻ സിനിമ അതിന്‍റെ ശൈശവത്തിൽ നിന്നും വളർച്ച തുടങ്ങി.

കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി സിനിമാമേഖലയിലെ അതിവിശിഷ്ട ബഹുമതിയായി ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം കലാകാരന്മാരെ ആദരിക്കുകയാണ്. അദ്ദേഹത്തിന്‍റെ 100-ാം ജന്മദിനവാർഷികത്തിൽ, 1969 മുതലാണ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ മന്ത്രാലയം വർഷാവർഷം പ്രഖ്യാപിക്കുന്ന പുരസ്‌കാരത്തിന്‍റെ പാരിതോഷികം സ്വർണ കമലവും പൊന്നാടയും 10 ലക്ഷം രൂപയുമാണ്.

ഇന്ത്യൻ സിനിമയിലെ ആദ്യ വനിതയെന്ന് അറിയപ്പെടുന്ന ദേവിക റാണിയായിരുന്നു ദാദാ സാഹെബ് ഫാൽക്കെ അവാർഡിന്‍റെ ആദ്യ ജേതാവ്. കൽക്കത്ത തിയേറ്റർ ഉടമയും ചലച്ചിത്ര നിർമാതാവുമായിരുന്ന ബി.എൻ. സിർക്കാർ, ഹിന്ദി സിനിമയുടെ അഗ്രഗാമി പൃഥിരാജ് കപൂർ, ബംഗാളി സംഗീത സംവിധായകനും ഗായകനും നടനുമായ പങ്കജ് മല്ലിക്, നടി റൂബി മീർസ്, സംവിധായകൻ ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി, നടനും സംവിധായകനുമായ ധീരേന്ദ്രനാഥ് ഗാംഗുലി, നടി കനൻ ദേവി, ഛായാഗ്രാഹകനും സംവിധായകനുമായ നിതിൻ ബോസ്, സംഗീതജ്ഞൻ റായ്ചന്ദ് ബൊരാൽ, ഹിന്ദി- ഉറുദു നടനും സംവിധായകനുമായ സൊഹ്റാബ് മോദി എന്നിവരിലൂടെ അടുത്ത പത്ത് വർഷം ദാദാ സാഹെബ് ഫാൽക്കെ അവാർഡ് കടന്നുപോയി.

സംവിധായകൻ പൈദി രാജ്, സംഗീത സംവിധായകൻ നൗഷാദ് അലി, നടനും സംവിധായകനുമായ എൽ.വി പ്രസാദ്, നടി ദുർഗ ഖോട്ടെ, പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റേ, നടനും സംവിധായകനുമായ ശാന്താറാം, നിർമാതാവ് ബി. നാഗി റെഡ്ഡി, ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ രാജ് കപൂർ, നടൻ അശോക് കുമാർ, ഗായിക ലതാ മങ്കേഷ്കർ, തെലുങ്കു നടൻ അക്കിനേനി നാഗേശ്വരറാവു, സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ ഭാൽജി പെൻധാർകർ, അസം പ്രശസ്ത ഗായകൻ ഭൂപൻ ഹസാരിക, ഗാനരചയിതാവ് മജ്റൂ സുൽത്താൻപുരി, ദിലീപ് കുമാർ എന്നറിയപ്പെടുന്ന നടൻ യൂസഫ് ഖാൻ, കന്നഡ നടനും ഗായകനുമായ ഡോ. രാജ്‌കുമാർ, തെന്നിന്ത്യ മുഴുവൻ വിഖ്യാതനായ ശിവാജി ഗണേശൻ, ആയെ മേരെ വതൻ വരികളുടെ രചയിതാവ് പ്രദീപ്, സംവിധായകനും നിർമാതാവുമായ ബി.ആർ ചോപ്ര, സിനിമാ സംവിധായകനും എഡിറ്ററുമായ ഋഷികേശ് മുഖർജി എന്നിവരും പിന്നീടുള്ള വർഷങ്ങളിൽ അവാർഡിന് അർഹരായി.

2000ൽ പുരസ്‌കാരം സ്വന്തമാക്കിയത് ഗായിക ആശാ ഭോസ്‌ലെയായിരുന്നു. ബോളിവുഡ് നിർമാതാവും സംവിധായകനുമായ യാഷ് ചോപ്ര, റൊമാന്‍റിക് നായകനും സംവിധായകനുമായ ദേവ് ആനന്ദ്, ഇന്ത്യൻ നവതരംഗസിനിമയുടെ ഭാഗമായ ബംഗാളി സംവിധായകൻ മൃണാൾ സെൻ, മലയാള സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, തിരക്കഥാകൃത്തും സംവിധായകനുമായ ശ്യാം ബെനഗൽ, ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമായ തപൻ സിൻഹ, ഗായകൻ മന്നാ ഡേ, ഛായാഗ്രഹകൻ വി.കെ. മൂർത്തി, നിർമാതാവ് ആർ. രാമനായിഡു, തമിഴ്, തെലുഗു, കന്നഡ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കെ. ബാലചന്ദർ, ബോളിവുഡ് താരം പ്രാൺ കൃഷൻ സിക്കന്ദ്, ഗാനരചയിതാവ് ഗുൽസാർ, നിർമാതാവ് ശശി കപൂർ, ബോളിവുഡ് നടൻ മനോജ് കുമാർ, തെന്നിന്ത്യൻ നടനും സംവിധായകനുമായ കാശിനാധുണി വിശ്വനാഥ് എന്നിവരും പിന്നീടുള്ള വർഷങ്ങളിൽ അവാർഡ് ജേതാക്കളായി. 2017ൽ വിനോദ് ഖന്നയും 2018ൽ അമിതാഭ് ബച്ചനും ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കി.

ഇന്ത്യൻ സിനിമ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, അതിന്‍റെ വളർച്ചയുടെ ഭാഗമായവർക്ക് ഉപജ്ഞാതാവിന്‍റെ പേരിലുള്ള ആദരവ്. അഭിനിവേശവും ആത്മവിശ്വാസവും സാധാരണക്കാരനായ ശിവാജി റാവുവിനെ രജനികാന്തിലേക്കെത്തിച്ചു. രജനികാന്തിലെ ഊർജം ദാദാ സാഹെബ് ഫാൽക്കെ അവാർഡിലൂടെ തുടരുമ്പോൾ തലമുറകളിൽ നിന്നും തലമുറയിലേക്ക് സിനിമയെ നയിക്കാൻ എത്തുന്നവർക്ക് അത് പ്രചോദനം കൂടിയാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.