ETV Bharat / sitara

'കിടപ്പ് അല്‍പം കടുത്തുപോയി', പേര്‍ളിയുടെ ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനം - Pearle Maaney wedding

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങളും മാതൃത്വവും ആഘോഷമാക്കി ഓരോ നിമിഷവും അതിന്‍റെ മൂല്യത്തോടെ ആസ്വദിക്കുന്ന നടിയാണ് പേര്‍ളി മാണി. മാര്‍ച്ച് 20 ആണ് 'നില' പേര്‍ളി-ശ്രീനിഷ് ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്

Criticism against  the photo of actress Pearle Maaney breastfeeding her daughter
'കിടപ്പ് അല്‍പം കടുത്തുപോയി', മകളെ പാലൂട്ടുന്ന പേര്‍ളിയുടെ ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനം
author img

By

Published : Jun 23, 2021, 7:14 AM IST

സോഷ്യല്‍മീഡിയയില്‍ സജീവമായ നടിയും അവതാരികയുമാണ് പേര്‍ളി മാണി. ശ്രീനിഷ് അരവിന്ദ്-പേര്‍ളി മാണി ദമ്പതികള്‍ക്ക് അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിയായി നില എത്തിയത്.

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങളും മാതൃത്വവും ആഘോഷമാക്കി ഓരോ നിമിഷവും അതിന്‍റെ മൂല്യത്തോടെ ആസ്വദിക്കുകയാണ് പേര്‍ളി ഇപ്പോള്‍. അമ്മയും മകളും ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കാറുള്ള പേര്‍ളി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കിടന്നുകൊണ്ട് മകളെ പാലൂട്ടുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ സദാചാരവാദികള്‍ പേര്‍ളിയെ വിമര്‍ശിച്ച് രംഗത്തെത്തി.

പേര്‍ളിയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റും പിന്നാലെ എത്തിയ വിമര്‍ശനങ്ങളും

'ബ്ലിസ്' എന്ന തലക്കെട്ടോടെയാണ് പേര്‍ളി മകളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചത്. അതില്‍ ഷോര്‍ട്‌സും ബനിയനുമായിരുന്നു പേര്‍ളി ധരിച്ചിരുന്നത്. വിമര്‍ശനുമായി എത്തിയവര്‍ ആദ്യം കുറ്റപ്പെടുത്തിയത് തുട കാണിച്ചുകൊണ്ടുള്ള പേര്‍ളിയുടെ വസ്ത്രധാരണത്തെയായിരുന്നു. കുഞ്ഞിന് പാല് കൊടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരസ്യമാക്കി എന്നതായിരുന്നു സദാചാരവാദികള്‍ പേര്‍ളിക്കെതിരെ തിരിയാന്‍ ഇടയാക്കിയ മറ്റൊരു കാരണം.

നിരവധി പേര്‍ പേര്‍ളിയെ വിമര്‍ശിച്ചപ്പോള്‍ 'മറയ്‌ക്കേണ്ട ഭാഗങ്ങളൊക്കെ മറച്ച് തന്നെയാണ് പേളി കുഞ്ഞിന് പാല് കൊടുക്കുന്നത്. ഇനി പാലൂട്ടുന്നത് കാണിച്ചാല്‍ പോലും അതിനെ വേറൊരു രീതിയിലേക്ക് കാണാന്‍ കഴിയില്ല.... നല്ല തന്തയും തള്ളയും വളര്‍ത്തിയ ആണ്‍കുട്ടികള്‍ക്ക്!

പിന്നെ ഒരു പെണ്ണിന്‍റെ കാലോ വയറോ മറ്റു ഭാഗങ്ങളും കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര തീവ്രമായി ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ ഈ ഭാഗങ്ങളൊക്കെ കാണിക്കാറില്ല. അപ്പോള്‍ അതിന് താഴെ വന്ന് പറയാറില്ലല്ലോ കാലു കണ്ടു, കൈ കണ്ടു, വയറു കണ്ടു, എന്നൊക്കെ ഈ കാഴ്ചപ്പാടുകള്‍ മാറണം. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നത് എന്ന് മറക്കരുത്...' എന്നാണ് താരത്തെ അനുകൂലിച്ച് വന്ന കമന്‍റുകളില്‍ ഒന്ന്.

Also read: 'ഞങ്ങളുടെ ജീവിതത്തിന്‍റെ പ്രകാശം' മകളെ പരിചയപ്പെടുത്തി പേര്‍ളിയും ശ്രീനിഷും

'പേളി കൊടുക്കുന്നത് ഒരു സന്ദേശമാണ് പ്രസവിച്ചാല്‍ സൗന്ദര്യം പോകും, പാല് കൊടുത്താല്‍ മാറ് ഇടിഞ്ഞ് തൂങ്ങും എന്നൊക്കെ പറഞ്ഞ് പ്രസവിക്കാതെയും പ്രസവിച്ചാല്‍ തന്നെ പാല് കൊടുക്കാതെ ബോട്ടില്‍ ഫീഡറും കൊണ്ട് നടക്കുകയും ചെയ്യുന്ന സെലിബ്രിറ്റി കൊച്ചമ്മമാര്‍ക്ക് മനസിലാക്കാന്‍.... ഇതൊക്കെ ജീവിതത്തില്‍ പെണ്ണിന് മാത്രം അനുഭവിക്കാന്‍ ഉള്ളതാണെന്ന് മനസിലാക്കിക്കാന്‍. പേളിയുടെ തുട കണ്ട് വികാരം അണപൊട്ടുന്നവരോട് പറയാന്‍ ഒന്നുമില്ല' എന്നായിരുന്നു മറ്റൊരു കമന്‍റ്.

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട നടന്‍ ശ്രീനിഷ് അരവിന്ദാണ് പേര്‍ളിയുടെ ജീവിത പങ്കാളി. ഗര്‍ഭകാലം മുതലുള്ള ചിത്രങ്ങള്‍ പേളി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. മാര്‍ച്ച് 20 ആണ് നില ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.