ETV Bharat / sitara

പ്രശസ്‌ത ഹാസ്യനടൻ നോം മക്ഡൊണാൾഡ് കാൻസർ ബാധിച്ച് അന്തരിച്ചു - ഹാസ്യനടൻ നോം മക്ഡൊണാൾഡ് വാർത്ത

കഴിഞ്ഞ പത്ത് വർഷമായി കാൻസർ ബാധിതനായിരുന്നു. 2004ൽ എക്കാലത്തെയും മികച്ച 100 ഗ്രേറ്റസ്റ്റ് സ്റ്റാൻഡ് അപ് താരമായി കോമഡി സെൻട്രൽ നോം മക്ഡൊണാൾഡിനെ തെരഞ്ഞെടുത്തിരുന്നു.

നോം മക്ഡൊണാൾഡ് വാർത്ത  norm macdonald passes away news  norm macdonald died news latest  norm macdonald death news  കാൻസർ ബാധിച്ച് അന്തരിച്ചു വാർത്ത  ഹാസ്യനടൻ നോം മക്ഡൊണാൾഡ് വാർത്ത  norm macdonald cancer death news
ഹാസ്യനടൻ നോം മക്ഡൊണാൾഡ്
author img

By

Published : Sep 15, 2021, 11:21 AM IST

Updated : Sep 15, 2021, 2:04 PM IST

വാഷിങ്‌ടൺ: പ്രമുഖ ഹാസ്യതാരവും സ്റ്റാൻഡ് അപ് കൊമേഡിയനുമായ നോം മക്ഡൊണാൾഡ് അന്തരിച്ചു. 61 വയസായിരുന്നു. ദീർഘകാലം കാൻസറുമായി പൊരുതിയാണ് താരം വിടവാങ്ങിയത്. ചൊവ്വാഴ്‌ചയായിരുന്നു അന്ത്യം.

സാറ്റർഡേ നൈറ്റ് ലൈവ് എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടനാണ് നോം മക്ഡൊണാൾഡ്. കഴിഞ്ഞ 10 വർഷമായി കാൻസർ ബാധിതനായിരുന്ന മക്ഡൊണാൾഡ്, തന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ കുടുംബത്തോടോ സുഹൃത്തുക്കളോടോ ആരാധകരെയോ അറിയിച്ചിരുന്നില്ല.

Also Read: ചലച്ചിത്രങ്ങളുടെ പൂരത്തിനായി അനന്തപുരി ഒരുങ്ങുന്നു

മീ ഡൂയിങ് സ്റ്റാൻഡ് അപ്, ഹിറ്റ്‌ലേഴ്‌സ് ഡോഗ്, ഗോസിപ് & ട്രിക്കറി തുടങ്ങിയ കോമഡി ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഡേർട്ടി വർക്, ഗ്രോൺ അപ്‌സ്, ഫണ്ണി പീപ്പിൾ, ഡോ. ഡുലിറ്റിൽ ട്രിലജി, ദി അനിമൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന ന്യൂയോർക്ക് കോമഡി ഫെസ്റ്റിവലിൽ താരം ഭാഗമാകാനിരിക്കെയാണ് മരണം.

2004ൽ എക്കാലത്തെയും മികച്ച 100 ഗ്രേറ്റസ്റ്റ് സ്റ്റാൻഡ് അപ് താരമായി കോമഡി സെൻട്രൽ നോം മക്ഡൊണാൾഡിനെ തെരഞ്ഞെടുത്തിരുന്നു.

Last Updated : Sep 15, 2021, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.