ചിയാൻ വിക്രം നായകനാകുന്ന കോബ്രയുടെ റിലീസ് തിയേറ്ററുകളിലെന്ന് നിർമാതാക്കൾ. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലൂടെയല്ലെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് പ്രദർശനത്തിനെത്തുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയുടെ പ്രദർശനാനുമതി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉയർന്നു. എന്നാൽ, ചിത്രം തിയേറ്ററുകളിലാണ് റിലീസിനെത്തുന്നതെന്ന് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചു.
-
Fake News !! https://t.co/RCbW2EuSZH
— Seven Screen Studio (@7screenstudio) April 10, 2021 " class="align-text-top noRightClick twitterSection" data="
">Fake News !! https://t.co/RCbW2EuSZH
— Seven Screen Studio (@7screenstudio) April 10, 2021Fake News !! https://t.co/RCbW2EuSZH
— Seven Screen Studio (@7screenstudio) April 10, 2021
ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകൻ. വിക്രമിനൊപ്പം കെജിഎഫിലൂടെ സുപരിചിതനായ ശ്രീനിഥി ഷെട്ടി, കെ.എസ് രവികുമാർ, ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, റോബോ ശങ്കർ, മൃണാളിനി രവി, കനിക, ബാബു ആന്‍റണി എന്നിവരും സിനിമയിൽ അണിനിരക്കുന്നു. വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന കോബ്ര റംസാൻ പ്രമാണിച്ച് റിലീസിനെത്തും.