ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നു എന്നതിനാൽ 'മഹാൻ' എന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയിലാണ് തമിഴകം. യുവസംവിധായകരിൽ പ്രമുഖനായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലെ ആദ്യ ഗാനം ബുധനാഴ്‌ച വൈകുന്നേരം റിലീസ് ചെയ്‌തിരുന്നു.
'എ കാർത്തിക് സുബ്ബരാജ് പട'ത്തിൽ വിക്രമിനൊപ്പം ധ്രുവും
തമിഴ് ഡപ്പാംകൂത്ത് ശൈലിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ ഗാനം റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ, ഒരു മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കി ഗാനം ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. തമിഴകത്തിന്‍റെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വി.എം മഹാലിംഗം, സന്തോഷ് നാരായണൻ എന്നിവരാണ് 'സൂരയാട്ടം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. മുതമിൽ ആണ് പാട്ടിലെ വരികൾ എഴുതിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
വിക്രമും മകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സിമ്രാനാണ് നായിക. ശ്രേയാസ് കൃഷ്‌ണ ചിത്രത്തിനായി ഫ്രെയിമുകൾ തയ്യാറാക്കിയിരിക്കുന്നു. വിവേക് ഹർഷനാണ് മഹാൻ ചിത്രത്തിന്‍റെ എഡിറ്റർ. എസ്.എസ് ലളിത് കുമാറാണ് 'കാർത്തിക് സുബ്ബരാജ് പട'ത്തിന്‍റെ നിർമാതാവ്.
More Read: മാരി സെൽവരാജിന്‍റെ ചിത്രത്തിനായി കബഡി പരിശീലിച്ച് വമ്പൻ തയ്യാറെടുപ്പുകളോടെ ധ്രുവ് വിക്രം
മഹാൻ കൂടാതെ ആദിത്യ വർമ എന്ന ചിത്രത്തിന് ശേഷം ധ്രുവ് വിക്രം, കബഡി പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലും മുഖ്യതാരമാകുന്നുണ്ട്. പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മാരി സെൽവരാജ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
More Read: കാർത്തിക്കും രജനികാന്തിനും ആര്യക്കും ശേഷം ചിയാൻ വിക്രം; പാ രഞ്ജിത്ത് ചിത്രം ഒക്‌ടോബറിൽ തുടങ്ങും
ചിയാൻ വിക്രത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത് ഗൗതം വാസുദേവ് മേനോന്‍റെയും മണിരത്‌നത്തിന്‍റെയും അജയ് ജ്ഞാനമുത്തുവിന്‍റെയും സിനിമകളാണ്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയിൽ വിക്രം 20 ഗെറ്റപ്പുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മണിരത്‌നത്തിന്‍റെ ഡ്രീം പ്രോജക്‌റ്റാണ് ഇന്ത്യൻ സിനിമയിലെ പ്രമുഖരെ ഉൾക്കൊള്ളിച്ചുള്ള പൊന്നിയൻ സെൽവൻ. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവ നച്ചത്തിരം റിലീസിന് ഒരുങ്ങുകയാണ്. ഇതിന് പുറമെ, പാ രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തിലും വിക്രമായിരിക്കും നായകൻ എന്നാണ് വാർത്തകൾ.