ETV Bharat / sitara

ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന 'അണ്‍ലോക്ക്' ആരംഭിച്ചു

author img

By

Published : Oct 16, 2020, 1:40 PM IST

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് അണ്‍ലോക്ക്.

Chemban Vinod and Mamta Mohandas new movie Unlock shooting started  ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന 'അണ്‍ലോക്ക്' ആരംഭിച്ചു  ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും  അണ്‍ലോക്ക് ഷൂട്ടിങ് ആരംഭിച്ചു  സോഹന്‍ സീനുലാല്‍
ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന 'അണ്‍ലോക്ക്' ആരംഭിച്ചു

എറണാകുളം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'അൺലോക്കിന്‍റെ' ചിത്രീകരണം എറണാകുളം തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. സംവിധായകനും ഫെഫ്ക്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണൻ ദീപം കൊളുത്തി തുടക്കം കുറിച്ചു. കൊവിഡ് പ്രോട്ടോകോളുകൾ കാരണം സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമാണ് ചടങ്ങിന്‍റെ ഭാഗമായത്. മോഷൻ പ്രൈം മൂവീസിന്‍റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന സിനിമയിൽ ചെമ്പൻ വിനോദ്, മംമ്ത മോഹൻദാസ്, ശ്രീനാഥ്‌ ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരാണ് കേന്ദകഥാപാത്രങ്ങളാകുന്നത്. മലയാളത്തിന് നിരവധി എവർഗ്രീൻ സിനിമകൾ സമ്മാനിച്ച സിദ്ദിഖിന്‍റെയും ഷാഫിയുടെയും ശിഷ്യനും സഹസംവിധായകനുമായിരുന്നു സോഹൻ സീനുലാൽ. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമയായ 'വന്യം' നിരൂപക പ്രശംസ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.