Be Notorious lyrical video song: മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വം' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ബി നൊട്ടോറിയസ്' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
തിയേറ്ററുകളില്‍ മികച്ച കയ്യടി നേടിയ ഗാനം കൂടിയാണിത്. 123 മ്യൂസിക്‌സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ഡയലോഗുകളുടെ അകമ്പടിയോടു കൂടിയാണ് ഗാനം നീങ്ങുന്നത്. 2.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
Bheeshma Parvam screening: റിലീസ് ചെയ്‌ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ 'ഭീഷ്‌മ പര്‍വ്വം' നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. ആക്ഷന്‍, പ്രണയം, ഡ്രാമ, ഫാമിലി സെന്‍റിമെന്‍റ്‌സ് തുടങ്ങി എല്ലാ ചേരുവകളും അടങ്ങിയ കംപ്ലീറ്റ് എന്‍റര്‍ടെയ്‌നര്‍ ആയിരുന്നു 'ഭീഷ്‌മ പര്‍വ്വം'.
Bheeshma Parvam box office collection: മാര്‍ച്ച് മൂന്നിനാണ് 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളിലെത്തിയത്. ബോക്‌സ്‌ഓഫീസിലും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ഭീഷ്‌മ പര്‍വ്വം' 50 കോടി ക്ലബ്ബിലെത്തിയ വിവരം ട്രഡ് അനലിസ്‌റ്റുകള്‍ അറിയിച്ചിരുന്നു. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. ഏറ്റവും ഒടുവിലായി ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 75 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കേരളത്തില്‍ നിന്നു മാത്രം ചിത്രം 40 കോടി നേടിയെന്നും ട്രേഡ് അനലിസ്‌റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Bheeshma Parvam records: മറ്റു ചില റെക്കോര്‍ഡുകളും 'ഭീഷ്‌മ പര്‍വ്വം' സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ഓസ്‌ട്രോലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്‍റെ അവകാശം റെക്കോര്‍ഡ് തുകയ്‌ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമയ്‌ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
Bheeshma Parvam cast and crew: അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എ ആന്‍ഡ് എ ആയിരുന്നു വിതരണം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, പദ്‌മരാജ് രതീഷ്, ലെന, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, ഹരീഷ് പേരടി, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
'ഭീഷ്‌മ പര്‍വ്വം' മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചിരിക്കുന്നത്.
Also Read: IFFK 2022 | രണ്ട് സഹോദരിമാരെ വേര്‍പിരിച്ച യൂ റിസെമ്പിള്‍ മീ