ETV Bharat / sitara

International Women's Day | നിങ്ങള്‍ തകര്‍ത്തെറിഞ്ഞത്‌ ഞാന്‍ വീണ്ടെടുക്കുമ്പോള്‍ മാപ്പ് പറയില്ല : ഭാവന - വനിതാ ദിനത്തില്‍ ഭാവന

Bhavana about her survival journey: ലോക വനിതാദിനത്തില്‍ സ്വന്തം ജീവിതം ചൂണ്ടിക്കാട്ടി സ്‌ത്രീകള്‍ക്ക്‌ ഊര്‍ജം പകര്‍ന്ന്‌ ഭാവന

Bhavana about her survival journey  International Women's Day  വനിതാ ദിനത്തില്‍ ഭാവന  Bhavana's post on Women's Day
International Women's Day | 'നിങ്ങള്‍ തകര്‍ത്തെറിഞ്ഞത്‌ ഞാന്‍ വീണ്ടെടുക്കുമ്പോള്‍ മാപ്പു പറയില്ല': ഭാവന
author img

By

Published : Mar 8, 2022, 8:26 PM IST

Bhavana about her survival journey: ലോക വനിതാദിനത്തില്‍ സ്വന്തം ജീവിതം ചൂണ്ടിക്കാട്ടി സ്‌ത്രീകള്‍ക്ക്‌ ഊര്‍ജം പകര്‍ന്ന്‌ ഭാവന. താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ചും തുറന്നുപറഞ്ഞ്‌ ഭാവന രംഗത്തെത്തിയിരുന്നു.

Bhavana's post on Women's Day: വനിതാദിനത്തില്‍ ഭാവന പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം കുറിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിങ്ങള്‍ തകര്‍ത്തെറിഞ്ഞത്‌ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഒരുക്കമല്ലെന്നാണ് ഭാവന കുറിച്ചിരിക്കുന്നത്‌. കുറിപ്പിനൊപ്പം ജിമ്മില്‍ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്‌.

അതിജീവിതയായി കൂടുതല്‍ കരുത്തോടെ പോരാടാനുള്ള തയ്യാറെടുപ്പിലാണ് ഭാവന. ലോക വനിതാദിനത്തില്‍ നിരവധി താരങ്ങളാണ് ഭാവനയ്ക്ക്‌ ആശംസകളുമായി രംഗത്തെത്തിയത്‌. ഫീനിക്‌സ്‌ പക്ഷിയെ പോലെ പറന്നുയരണം എന്നാണ് പ്രിയ താരങ്ങള്‍ ആശംസിച്ചിരിക്കുന്നത്‌.

Also Read: 'ഒന്നില്‍ മാത്രം സ്‌റ്റക്ക്‌ ആകാന്‍ ആഗ്രഹിക്കുന്നില്ല' ; വിജയപരാജയങ്ങള്‍ സിനിമാ തെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്ന് ആഷിഖ്‌ അബു

അഞ്ച്‌ വര്‍ഷമായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഭാവന. തിരിച്ച്‌ വന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ പെരുമാറുകയെന്നത് തനിക്ക്‌ പ്രയാസകരമാണ്, തന്‍റെ മനസമാധാനത്തിന് വേണ്ടിയാണ് മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും അടുത്തിടെ ഭാവന വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ്‌ നായകനായെത്തിയ 'ആദം ജോണ്‍' (2017) ആണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

നവീനുമായുള്ള വിവാഹ ശേഷം ഭാവന അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2018 ജനുവരി 22നായിരുന്നു വിവാഹം. അഞ്ച്‌ വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു കല്യാണം. പിന്നീട്‌ അഭിനയ ലോകത്തെത്തിയെങ്കിലും ഭാവന മലയാള സിനിമയില്‍ അഭിനയിച്ചില്ല. കന്നടയില്‍ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.