ETV Bharat / sitara

ഏത് സിനിമക്ക് വേണ്ടിയാണ് പാടിയത് എന്ന് പോലും അറിയാത്ത അമ്മ; നാടൻ ശൈലിയിൽ അയ്യപ്പനും കോശിയും ടൈറ്റിൽ ഗാനം - Prithviraj new film song

ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ തനി നാടൻ ഭാഷയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് മാത്രമല്ല, അതിന്‍റെ വരികളും നഞ്ചമ്മക്ക് തന്നെയാണ് സ്വന്തം. ഒപ്പം, ഗാനരംഗത്തും നിറഞ്ഞു നിൽക്കുന്നുണ്ട് ഈ അമ്മ.

ayyappanum koshiyum  അയ്യപ്പനും കോശിയും  പൃഥിരാജ്  ബിജുമേനോൻ  അയ്യപ്പനും കോശിയും ടൈറ്റിൽ സോങ്  സച്ചി  നഞ്ചമ്മ  നഞ്ചമ്മ അയ്യപ്പനും കോശിയും  ജേക്‌സ് ബിജോയ്  പൃഥ്വിരാജും ബിജു മേനോനും  രഞ്ജിത്ത്  Ayyappanum Koshiyum song  Ayyappanum Koshiyum title song  Nanjamma  sachy director  Prithviraj  Bijumenon  Ranjith director  Prithviraj new film song  Nanjamma song
അയ്യപ്പനും കോശിയും ടൈറ്റിൽ ഗാനം
author img

By

Published : Feb 1, 2020, 7:45 PM IST

അമ്മക്ക് പൃഥിരാജ് ആരെന്നറിയുവോ?, ബിജുമേനോൻ ആരെന്നറിയുവോ?, അറിയില്ല. അമ്മ പാടിയ പാട്ട് ഏത് സിനിമയിലേതാണെന്നറിയുവോ? പൃഥിരാജിന്‍റെ ചോദ്യത്തിന് അയ്യപ്പനും കോശിയും ടൈറ്റിൽ സോങ്ങിന്‍റെ ഗായിക നിഷ്‌കളങ്കമായ ചിരിയോടെ അറിയില്ലെന്ന് മറുപടിയും നൽകി. സച്ചിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ നഞ്ചമ്മ പാടിയ ഗാനം പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹിറ്റാവുകയാണ്. ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ തനി നാടൻ ഭാഷയിലുള്ള ഗാനം ആലപിച്ചിരിക്കുന്നതിൽ മാത്രമല്ല, അതിന്‍റെ വരികളും നഞ്ചമ്മക്ക് തന്നെയാണ് സ്വന്തം. ഒപ്പം, ഗാനരംഗത്തും നിറഞ്ഞു നിൽക്കുന്നുണ്ട് ഈ അമ്മ.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിരാജും ബിജു മേനോനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ സംവിധായകന്‍ രഞ്ജിത്ത്, അന്ന രേഷ്‌മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോണ്‍ മാക്‌സ് ആണ് ഇപ്പോൾ പുറത്തിറക്കിയ ഗാനത്തിന്‍റെ എഡിറ്റിങ്ങ് ചെയ്‌തിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുദീപ് ഇളമണ്ണും എഡിറ്റിങ് രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു. പാലക്കാടും അട്ടപ്പാടിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അയ്യപ്പനും കോശിയും ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

Intro:Body:

ayyappanum koshiyum

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.