ETV Bharat / sitara

അസുരൻ തെലുങ്ക് റീമേക്ക് ആമസോണിൽ; 'നരപ്പ' റിലീസ് തിയതി പുറത്തുവിട്ടു

വെങ്കടേഷും പ്രിയാമണിയും കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം ആമസോൺ പ്രൈമിലൂടെ ജൂലൈ 20ന് റിലീസിനെത്തും.

author img

By

Published : Jul 13, 2021, 7:07 AM IST

അസുരൻ തെലുങ്ക് റീമേക്ക് വാർത്ത  അസുരൻ തെലുങ്ക് നരപ്പ വാർത്ത  തെലുങ്ക് റീമേക്ക് ആമസോൺ വാർത്ത  നരപ്പ റിലീസ് തിയതി വാർത്ത  narappa release date out news  narappa asuran telugu news  asuran telugu venkatesh news  venkatesh priyamani narappa news  venkatesh dhanush asuran news  dhanush manju warrier news  പ്രിയാമണി മഞ്ജു വാര്യർ വാർത്ത  വെങ്കടേഷ് നരപ്പ വാർത്ത  വെങ്കടേഷ് പ്രിയാമണി തെലുങ്ക് വാർത്ത
വെങ്കടേഷ്

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിൽ നിർണായകചിത്രമായിരുന്നു ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അസുരൻ. 2020 ഒക്ടോബറിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

More Read: അസുരന്‍റെ തെലുങ്ക് റീമേക്ക് 'നരപ്പ' ഒടിടി റിലീസിന്

പ്രമേയത്തിലും അവതരണത്തിലും നിരൂപകപ്രശംസ നേടിയ തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിൽ വെങ്കടേഷാണ് നായകനാകുന്നത്. നരപ്പ എന്ന തെലുങ്ക് പതിപ്പിൽ ശിവസ്വാമിയുടെ വേഷത്തിനായുള്ള താരത്തിന്‍റെ മേക്കോവറും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമ ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും നിർമാതാക്കളുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, നരപ്പ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വെങ്കടേഷ്.

  • All my well-wishers and fans have been eagerly waiting to watch our film, #Narappa. Your love towards this film has been overwhelming for me and the team, who always ensured to go an extra mile just like Narappa. pic.twitter.com/5lEMa86pRb

    — Venkatesh Daggubati (@VenkyMama) July 12, 2021 " class="align-text-top noRightClick twitterSection" data=" ">

നരപ്പ ആമസോണിൽ റിലീസിനെത്തുന്നു

ജൂലൈ 20ന് തെലുങ്ക് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുമെന്നാണ് താരം ട്വീറ്റിലൂടെ അറിയിച്ചത്. നേരത്തെ തിയേറ്റർ റിലീസിന് ശേഷം അസുരനും ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തിയിരുന്നു.

മലയാളിയായ പ്രിയാമണിയാണ് നരപ്പയിൽ നായിക കഥാപാത്രം ചെയ്യുന്നത്. തമിഴിൽ മഞ്ജു വാര്യർ ഗംഭീരമാക്കിയ വേഷമാണിത്. ശ്രീകാന്ത് അഡലയാണ് ചിത്രത്തിന്‍റെ സംവിധായകൻ. മണി ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ഡി. സുരേഷ് ബാബുവും കലൈപ്പുലി എസ്. തനുവും ചേർന്ന് സിനിമ നിര്‍മിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.