ടിവി അവതാരകനായും റേഡിയോ അവതാരകനായും മലയാളിക്ക് സുപരിചിതനായ ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. "മനസ്സ് നന്നാവട്ടെ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിൻ ഗ്രിഗറിയും ചേർന്നാണ്. സന്തോഷ് വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഗോപിക ഉദയൻ, രേഖ, വിനീത് ശ്രീനിവാസൻ, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും വിനീത് ശ്രീനിവാസൻ തന്നെയാണ്. സ്വരൂപ് ഫിലിപ്പ് കുഞ്ഞെൽദോയുടെ ഛായാഗ്രഹണം നിർവഹിക്കുന്നു. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റർ. കുഞ്ഞിരാമായണം, എബി, കല്‍ക്കി ചിത്രങ്ങൾ നിർമിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിർമാതാക്കൾ.