എറണാകുളം: നടൻ അരുൺ വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ജി.എൻ.ആർ കുമരവേലൻ സംവിധാനം ചെയ്യുന്ന 'സിനം' എന്ന തമിഴ് ചിത്രത്തിലെ പോസ്റ്റർ മക്കൾ സെൽവൻ വിജയ് സേതുപതി തന്‍റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.
ചിത്രത്തിൽ അരുൺ വിജയ് പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. മികച്ച തിരക്കഥകളെ തെരഞ്ഞെടുത്ത് മികവുറ്റ പ്രകടനം കാഴ്‌ചവെക്കുന്ന താരമാണ് അരുൺ വിജയ്. അതിനാൽ തന്നെ, നടന്‍റെ സിനം എന്ന ചിത്രത്തിനും ആരാധകർ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
-
Happy to share #Sinam poster.#HBDArunVijay brother @arunvijayno1 @MSPLProductions @kaaliactor @gnr_kumaravelan @madhankarky @ShabirMusic @gopinathdop @silvastunt @DoneChannel1 #HBDAV pic.twitter.com/dzWrHVev30
— VijaySethupathi (@VijaySethuOffl) November 19, 2020 " class="align-text-top noRightClick twitterSection" data="
">Happy to share #Sinam poster.#HBDArunVijay brother @arunvijayno1 @MSPLProductions @kaaliactor @gnr_kumaravelan @madhankarky @ShabirMusic @gopinathdop @silvastunt @DoneChannel1 #HBDAV pic.twitter.com/dzWrHVev30
— VijaySethupathi (@VijaySethuOffl) November 19, 2020Happy to share #Sinam poster.#HBDArunVijay brother @arunvijayno1 @MSPLProductions @kaaliactor @gnr_kumaravelan @madhankarky @ShabirMusic @gopinathdop @silvastunt @DoneChannel1 #HBDAV pic.twitter.com/dzWrHVev30
— VijaySethupathi (@VijaySethuOffl) November 19, 2020
പലാക്ക് ലാൽവാണി, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷബീറാണ് സംഗീതമൊരുക്കുന്നത്. കാർത്തിക് നരേന്‍റെ മാഫിയക്ക് ശേഷം താൻ പുതുതായി അഭിനയിക്കുന്ന സിനത്തിന്‍റെ തിരക്കഥ മികച്ചതാണെന്ന് നടൻ അരുൺ വിജയ് പറയുന്നു. സിനം കൂടാതെ, അഗ്നി സിറകുകൾ, ബോക്‌സർ ചിത്രങ്ങളിലും താരം ഭാഗമാകുന്നുണ്ട്. നവീൻ സംവിധാനം ചെയ്യുന്ന അഗ്നി സിറകുകളിൽ വിജയ് ആന്‍റണി, അക്ഷരാ ഹാസൻ, പ്രകാശ് രാജ്, നാസർ, ജെ.സതീഷ് കുമാർ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ പൂർത്തിയായിരുന്നു.