അന്തരിച്ച നടന്‍ വിവേകിന്‍റെ ജീവിതലക്ഷ്യമായിരുന്നു ഒരു കോടി മരങ്ങള്‍ നടുക എന്നത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബുള്‍കലാമിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു ആ വലിയ ദൗത്യം അദ്ദേഹം ഏറ്റെടുത്തത്. അമ്പത്തിയൊമ്പതാം വയസില്‍ വിവേക് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ 37 ലക്ഷത്തോളം മരങ്ങള്‍ തമിഴ്‌നാട്ടിലുടനീളം നട്ടുപിടിപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ആരാധകരും സിനിമ സുഹൃത്തുക്കളും. നടന്‍ വിജയകുമാറും മകന്‍ അരുണ്‍ വിജയ്‌യും കൊച്ചുമകനും ഈ ദൗത്യത്തില്‍ പങ്കാളികളായി.
-
Teaching the next generation the importance of keeping a greener planet!! Thank you Vivek Sir for inspiring us all.🙏#saveourearth #greenplanet #needfortrees #continuethetradition pic.twitter.com/pGv44Dxpmb
— ArunVijay (@arunvijayno1) April 19, 2021 " class="align-text-top noRightClick twitterSection" data="
">Teaching the next generation the importance of keeping a greener planet!! Thank you Vivek Sir for inspiring us all.🙏#saveourearth #greenplanet #needfortrees #continuethetradition pic.twitter.com/pGv44Dxpmb
— ArunVijay (@arunvijayno1) April 19, 2021Teaching the next generation the importance of keeping a greener planet!! Thank you Vivek Sir for inspiring us all.🙏#saveourearth #greenplanet #needfortrees #continuethetradition pic.twitter.com/pGv44Dxpmb
— ArunVijay (@arunvijayno1) April 19, 2021
'ഭൂമിയില്‍ പച്ചപ്പ് നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുന്നു. നന്ദി... വിവേക് സര്‍... ഞങ്ങള്‍ക്ക് പ്രചോദനമായതിന്' മരംനടുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നടന്‍ അരുണ്‍ വിജയ് കുറിച്ചു. #saveourearth #greenplanet #needfortrees #continuethetradition എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമായിരുന്നു അരുണ്‍ വിജയ്‌യുടെ ട്വീറ്റ്.
Also read: പോസ്റ്റ് കൊവിഡ് ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറന്ന് ആലിയയും രണ്‍ബീറും
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ വിവേക് അന്തരിച്ചത്. അപ്രതീക്ഷിതമായ മരണം ഇനിയും വിശ്വസിക്കാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കോ കോടിക്കണക്കിനുള്ള ആരാധകര്‍ക്കോ സാധിച്ചിട്ടില്ല.