ETV Bharat / sitara

അര്‍ണോള്‍ഡ് ഷ്വാർസെനെഗർ ആരോ​ഗ്യം വീണ്ടെടുക്കുന്നു: ഉന്മേഷവാനാണെന്ന് താരം - arnold schwarzenegger news

അര്‍നോള്‍ഡിനെ ചികിത്സിച്ച ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 1997ല്‍ ഹൃദയസംബന്ധമായ അസുഖം ഉണ്ടായതിനെ തുടര്‍ന്നാണ് അര്‍ണോള്‍ഡിന് പള്‍മൊണറി വാല്‍വ് ഘടിപ്പിക്കേണ്ടി വന്നത്.

അര്‍ണോള്‍ഡ് ഷ്വാർസെനെഗർ ആരോ​ഗ്യം വീണ്ടെടുക്കുന്നു, താന്‍ ഉന്മേഷവാനാണെന്ന് താരം  arnold schwarzenegger feeling better after latest heart surgery  arnold schwarzenegger  ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ്  arnold schwarzenegger news  arnold films
അര്‍ണോള്‍ഡ് ഷ്വാർസെനെഗർ ആരോ​ഗ്യം വീണ്ടെടുക്കുന്നു, താന്‍ ഉന്മേഷവാനാണെന്ന് താരം
author img

By

Published : Oct 25, 2020, 3:02 PM IST

രണ്ടാമതും ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഹോളിവുഡ് നടനും ബോഡി ബില്‍ഡറുമായ അര്‍ണോള്‍ഡ് ഷ്വാർസെനെഗർ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങി. താന്‍ ഇപ്പോള്‍ ഏറെ ഉന്മേഷവാനാണെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. അര്‍നോള്‍ഡിനെ ചികിത്സിച്ച ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 1997ല്‍ ഹൃദയസംബന്ധമായ അസുഖം ഉണ്ടായതിനെ തുടര്‍ന്നാണ് അര്‍ണോള്‍ഡിന് പള്‍മൊണറി വാല്‍വ് ഘടിപ്പിക്കേണ്ടി വന്നത്. പിന്നീട് 2018ല്‍ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവും അര്‍നോള്‍ഡ് പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ണോള്‍ഡ് സഹായമെത്തിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയും നടന്‍ സംഭാവന നല്‍കിയിരുന്നു. ടെര്‍മിനേറ്റര്‍ സീരിസിലെ ആറാമത്തെ ചിത്രം ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് ആണ് അവസാനമായി പുറത്തിറങ്ങിയ അര്‍നോള്‍ഡ് ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.