ETV Bharat / sitara

ഫാസിലിന് ദൈവം നൽകിയ പൊന്നുമോനാണ് ഫഹദ്; മാലികിനെ പ്രശംസിച്ച് എ പി അബ്‌ദുല്ലക്കുട്ടി

മാലിക് മലയാള സിനിമക്ക് മുതൽക്കൂട്ടാണെന്ന് അബ്‌ദുല്ലക്കുട്ടി

mahesh narayanan  ap abdullakutty  fahadh faasil  malik movie  mahesh narayanan
ap abdullakutty about fahadh faasil and malik movie directed by mahesh narayanan
author img

By

Published : Jul 24, 2021, 1:42 PM IST

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി. സമീപകാലത്ത് കണ്ട ഉഗ്രൻ സിനിമയാണ് മാലിക് എന്ന് അബ്ദുല്ലക്കുട്ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

ഫഹദിന്‍റെ അഭിനയമികവിനെ പ്രശംസിച്ച അബ്ദുല്ലക്കുട്ടി മലയാള സിനിമക്ക് മോഹൻലാലിനെ തന്ന ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ് എന്ന് കുറിച്ചു.

അബ്‌ദുല്ലക്കുട്ടിയുടെ വാക്കുകൾ:

മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരം. സിനിമ സംവിധായകന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്‍റെ പ്രതിഭക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷെ ഫഹദ് ഫാസിലിന്‍റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തി പറയണ്ടി വരും ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായകന്‍റെയും, ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.

മലയാള സിനിമയ്ക്ക് മഹാ നടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്‍റെ നാട്ടുകാരൻ അമൽ വരെ...മലയാള സിനിമക്ക് മാലിക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.