ETV Bharat / sitara

എഞ്ചിനീയറിങിന് ചേര്‍ന്നത് വിവാഹം മുടങ്ങാന്‍ വേണ്ടിയെന്ന് അനുമോള്‍

author img

By

Published : Sep 18, 2019, 11:32 PM IST

വീട്ടുകാര്‍ വിവാഹം കഴിപ്പിക്കാതിരിക്കാനാണ് എഞ്ചിനീയറിങിന് ചേർന്നതെന്ന് അനുമോള്‍

എഞ്ചിനീയറിങിന് ചേര്‍ന്നത് വിവാഹം മുടങ്ങാന്‍ വേണ്ടിയെന്ന് അനുമോള്‍

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോള്‍. തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനിലൂടെ താരം മലയാളത്തിലും തുടക്കം കുറിച്ചു.

ജീവിതത്തിലെ രസകരമായ അനുഭവമാണ് അനുമോള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹം നടത്താതിരിക്കാന്‍ വേണ്ടി താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഓരോ പ്രായത്തിലും തനിക്ക് ഓരോ ഇഷ്ടമാണെന്നും പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. ഉടന്‍ തന്നെ വിവാഹം നടത്താനായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്. വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിച്ചപ്പോഴാണ് ദൈര്‍ഘ്യമേറിയ കോഴ്‌സുകളെക്കുറിച്ച്‌ ചിന്തിച്ചത്. മെഡിസിനും എഞ്ചിനീയറിങുമൊക്കെയായിരുന്നു മനസില്‍. മെഡിസിന്‍ പഠിക്കുകയാണെങ്കില്‍ പല്ലിയും പാറ്റയുമൊക്കെ വേണ്ടി വരും. അതിനാലാണ് എഞ്ചിനീയറിങിനെക്കുറിച്ച്‌ ചിന്തിച്ചത്. അങ്ങനെയാണ് താന്‍ അത് പഠിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു അനു മോള്‍ പറഞ്ഞത്.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.