നടി അഞ്ജലി അമീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ജംഷീര്‍ എന്ന യുവാവില്‍ നിന്നും അഞ്ജലിയായി മാറുന്നത് വരെയുള്ള രൂപമാറ്റങ്ങളുടെ ഫോട്ടകളാണ് അഞ്ജലി വീഡിയോയിലൂടെ പങ്കുവെക്കുന്നത്. വേദനയുടെയും ഒറ്റപ്പെടലിന്‍റെയും നാളുകളില്‍ നിന്ന് സന്തോഷപൂര്‍ണവും തൃപ്തികരവുമായ ജീവിതം കൈവരിച്ചതിന്‍റെ നാള്‍വഴികളാണ് ഈ ഫോട്ടോകളില്‍ നിഴലിക്കുന്നതെന്നാണ് അഞ്ജലി വീഡിയോക്കൊപ്പം കുറിച്ചത്. കൂടാതെ അഞ്ജലിയുടെ ജീവിതം സിനിമയാകുകയാണ്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്‍റെ ബാനറില്‍ അനില്‍ നമ്പ്യാറാണ് നിര്‍മാണം. വി.കെ അജിത്കുമാറാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ നായികയായി പേരന്‍പില്‍ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍.
- View this post on Instagram
My awesome journey #stigma #lonlyness #pain .......my transition 😂😟😢🙀😍😘😘😘
">