2013ലെ അനിമേറ്റ്ഡ് കോമഡി ചിത്രം ദി ക്രൂഡ്‌സിന്‍റെ രണ്ടാം ഭാഗം വരുന്നു. ജോയൽ ക്രോഫോർഡ് സംവിധാനം ചെയ്യുന്ന ദി ക്രൂഡ്‌സ്: എ ന്യൂ ഏജിന്‍റെ ട്രെയിലർ പുറത്തിറക്കി. ഇതിന് മുമ്പ് ഡ്രീം വർക്ക് അനിമേഷൻ സ്റ്റുഡിയോയുടെ ട്രോൾസ്, കുങ്‌ഫു പാണ്ട ചിത്രങ്ങളുടെ ഭാഗമായി ജോയൽ ക്രോഫോർഡ് പ്രവർത്തിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
നിക്കോളസ് കേജ്, എമ്മ സ്റ്റോൺ എന്നിവരാണ് ആനിമേഷൻ ചിത്രത്തിന് ശബ്‌ദം നൽകുന്നത്. മഡഗാസ്‌കർ ചിത്രത്തിന്‍റെ നിർമാതാവ് മാർക് സ്വിഫ്‌റ്റാണ് ദി ക്രൂഡ്‌സിന്‍റെ നിർമാണം. ആക്ഷനും സാഹസികതയും കോമഡിയും കലർത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് റിലീസിനെത്തിയ ആനിമേഷൻ ചിത്രം ഗുഹാവാസികളായ ഒരു വിചിത്ര കുടുംബത്തിന്‍റെ കഥയാണ് വിവരിച്ചത്. ക്രൂഡ്‌സിന്‍റെ പുതിയ വാസസ്ഥലം തേടിയുള്ള യാത്രയായിരുന്നു ഇംഗ്ലീഷ് ആനിമേഷൻ ചിത്രത്തിന്‍റെ പ്രമേയം. ദി ക്രൂഡ്‌സ്: എ ന്യൂ ഏജ് ഉടൻ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.