നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സുരാജിന്‍റെ പ്രേമവും അതിന് സഹായങ്ങളുമായി ഒപ്പം നില്‍ക്കുന്ന റോബോട്ടിനെയും കേന്ദ്രീകരിച്ചാണ് പാട്ട് സഞ്ചരിക്കുന്നത്. ഓര്‍മപ്പൂവേയെന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീറാമും വൃന്ദ ഷമീക്കും ചേര്‍ന്നാണ്. മാലാ പാര്‍വ്വതിയും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എ.സി ശ്രീഹരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സൗബിനെയും സുരാജിനെയും കൂടാതെ കെന്‍റി സിര്‍ദോ, സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ പല തലങ്ങളിലേക്ക് പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ട് പോകുന്നു. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലും, പയ്യന്നൂരിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഒരു ഹ്യൂമനോയിഡ് റോബോട്ടിന്‍റെ കാഴ്ചപ്പാടിലൂടെ കുടുംബന്ധങ്ങളെയും സ്‌നേഹത്തെയും കുറിച്ചുള്ള കഥയാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' പറയുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായ രതീഷിന്‍റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'.